Kerala Weather Update: ചുട്ടുപൊള്ളുന്ന ചൂട്… ഇന്ന് മഴ പെയ്യുമോ?; സംസ്ഥാനത്തെ കാലാവസ്ഥ ഇങ്ങനെ
Kerala Weather Update Today: വരും ദിവസങ്ങളിലും ചൂട് ശക്തമാകാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 10ാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒമ്പത് ജില്ലകളിലാണ് ഗ്രീൻ അലർട്ട് നൽകിയിരിക്കുന്നത്. നേരിയ ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് കണക്കാക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില സാധാരണയിലും കൂടുതലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള മുന്നറിയിപ്പുണ്ടെങ്കിലും, മറ്റിടങ്ങളിൽ ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. പകലും രാത്രിയിലും സമാനാമ സാഹചര്യമാണ്. വരും ദിവസങ്ങളിലും ചൂട് ശക്തമാകാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 10ാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.
ALSO READ: ഇന്ന് തെക്കൻ ജില്ലകളിൽ കൂടുതൽ ഇടി… മിന്നൽ… മഴ… മുന്നറിയിപ്പുകൾ ഇങ്ങനെ
ഇന്നലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പിനെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ന് ഒമ്പത് ജില്ലകളിലാണ് ഗ്രീൻ അലർട്ട് നൽകിയിരിക്കുന്നത്. നേരിയ ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് കണക്കാക്കുന്നത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെടുന്ന പൊതുപ്രവർത്തകരും പൊതുജനങ്ങളും ഉദ്യോഗസ്ഥരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.