Kerala Weather Update: സൂര്യൻ കലിപ്പിൽ! കേരളം ചുട്ടുപൊള്ളുന്നു; ഉടനെങ്ങും മഴയില്ല, കാലാവസ്ഥ ഇങ്ങനെ
Kerala Weather Update Today: പാലക്കാട്, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 40 ഡിഗ്രിക്ക് അടുത്താണ് രേഖപ്പെടുത്തുന്നത്. തീരദേശ മേഖലകളിലും സമാനമായ സാഹചര്യമാണ്. പകലിലെചൂട് മാത്രമല്ല, രാത്രി സമയങ്ങളിലും താപനില ഉയരുന്നത് ജനജീവിതത്തെ ദുസ്സഹമാക്കുന്നുണ്ട്.
തിരുവനന്തപുരം: വേനൽ ചൂടിൽ ചുട്ടുപൊള്ളി കേരളം. സംസ്ഥാനത്ത് മിക്ക ജില്ലകളിലും സാധാരണയിലും രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ സെൽഷ്യസാണ് താപനില. വേനൽ മഴയുടെ ലക്ഷണങ്ങളില്ലാത്തത് സംസ്ഥാനത്തെ ഉഷ്ണതരംഗ സമാനമായ സാഹചര്യത്തിലേക്കാണ് നയിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, ഇക്കൊല്ലം 3 ഡിഗ്രി വരെയാണ് പലയിടത്തും താപനില വർദ്ധിച്ചിരിക്കുന്നത്.
പാലക്കാട്, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 40 ഡിഗ്രിക്ക് അടുത്താണ് രേഖപ്പെടുത്തുന്നത്. തീരദേശ മേഖലകളിലും സമാനമായ സാഹചര്യമാണ്. പകലിലെചൂട് മാത്രമല്ല, രാത്രി സമയങ്ങളിലും താപനില ഉയരുന്നത് ജനജീവിതത്തെ ദുസ്സഹമാക്കുന്നുണ്ട്. പൊതു ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത വിധമാണ് താപനില ഉയർന്നിരിക്കുന്നത്.
ALSO READ: ഏട്ട് ജില്ലകൾ ചുട്ടുപൊള്ളും, മഴ ഇവിടങ്ങളിൽ മാത്രം; ഇന്നത്തെ കാലാവസ്ഥ
അതേസമയം, സംസ്ഥാനത്ത് മഴയ്ക്കായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ചില പ്രദേശങ്ങളിൽ ആകാശം മേഘാവൃതമാണെങ്കിലും മഴ പെയ്യാനുള്ള സാധ്യത വളരെ കുറവാണ്. കൂടാതെ ചൂടിന് ശമനവുമില്ല.
കഠിനമായ ചൂടിൽ ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും, പൊതുജനങ്ങൾ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത്, പകൽ 11 മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള സമയത്ത് കഴിവതും പുറത്തിറങ്ങുന്നതും സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നതും ഒഴിവാക്കണമെന്നാണ് നിർദ്ദേശം.
ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ:
ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണൺ. ഒആർഎസ് (ORS), സംഭാരം, നാരങ്ങാവെള്ളം. ഇളനീർ എന്നിങ്ങനെയുള്ള നിർജ്ജലീകരണം തടയുന്നവ ശീലമാക്കുക.
ഗർഭിണികൾ, പ്രായമായവർ, കുട്ടികൾ എന്നിവർ വീടിനുള്ള തന്നെ കഴിയാൻ ശ്രമിക്കണം.
അമിതമായ ക്ഷീണം, തലകറക്കം, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക.
ചൂടുള്ള സമയത്ത് കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കാൻ ശ്രമിക്കുക.
പുറത്തിറങ്ങുന്നവർ പാദരക്ഷകൾ ധരിക്കാനും കുടയെടുക്കാനും മറക്കരുത്.