Kerala Weather Update: സൂര്യൻ കലിപ്പിൽ! കേരളം ചുട്ടുപൊള്ളുന്നു; ഉടനെങ്ങും മഴയില്ല, കാലാവസ്ഥ ഇങ്ങനെ

Kerala Weather Update Today: പാലക്കാട്, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 40 ഡിഗ്രിക്ക് അടുത്താണ് രേഖപ്പെടുത്തുന്നത്. തീരദേശ മേഖലകളിലും സമാനമായ സാഹചര്യമാണ്. പകലിലെചൂട് മാത്രമല്ല, രാത്രി സമയങ്ങളിലും താപനില ഉയരുന്നത് ജനജീവിതത്തെ ദുസ്സഹമാക്കുന്നുണ്ട്.

Kerala Weather Update: സൂര്യൻ കലിപ്പിൽ! കേരളം ചുട്ടുപൊള്ളുന്നു; ഉടനെങ്ങും മഴയില്ല, കാലാവസ്ഥ ഇങ്ങനെ

Kerala Weather

Published: 

12 Mar 2026 | 02:00 PM

തിരുവനന്തപുരം: വേനൽ ചൂടിൽ ചുട്ടുപൊള്ളി കേരളം. സംസ്ഥാനത്ത് മിക്ക ജില്ലകളിലും സാധാരണയിലും രണ്ട് മുതൽ മൂന്ന് ഡി​ഗ്രി വരെ സെൽഷ്യസാണ് താപനില. വേനൽ മഴയുടെ ലക്ഷണങ്ങളില്ലാത്തത് സംസ്ഥാനത്തെ ഉഷ്ണതരംഗ സമാനമായ സാഹചര്യത്തിലേക്കാണ് നയിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, ഇക്കൊല്ലം 3 ഡിഗ്രി വരെയാണ് പലയിടത്തും താപനില വർദ്ധിച്ചിരിക്കുന്നത്.

പാലക്കാട്, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 40 ഡിഗ്രിക്ക് അടുത്താണ് രേഖപ്പെടുത്തുന്നത്. തീരദേശ മേഖലകളിലും സമാനമായ സാഹചര്യമാണ്. പകലിലെചൂട് മാത്രമല്ല, രാത്രി സമയങ്ങളിലും താപനില ഉയരുന്നത് ജനജീവിതത്തെ ദുസ്സഹമാക്കുന്നുണ്ട്. പൊതു ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത വിധമാണ് താപനില ഉയർന്നിരിക്കുന്നത്.

ALSO READ: ഏട്ട് ജില്ലകൾ ചുട്ടുപൊള്ളും, മഴ ഇവിടങ്ങളിൽ മാത്രം; ഇന്നത്തെ കാലാവസ്ഥ

അതേസമയം, സംസ്ഥാനത്ത് മഴയ്ക്കായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ചില പ്രദേശങ്ങളിൽ ആകാശം മേഘാവൃതമാണെങ്കിലും മഴ പെയ്യാനുള്ള സാധ്യത വളരെ കുറവാണ്. കൂടാതെ ചൂടിന് ശമനവുമില്ല.

കഠിനമായ ചൂടിൽ ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും, പൊതുജനങ്ങൾ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത്, പകൽ 11 മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള സമയത്ത് കഴിവതും പുറത്തിറങ്ങുന്നതും സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നതും ഒഴിവാക്കണമെന്നാണ് നിർദ്ദേശം.

ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ:

ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണൺ. ഒആർഎസ് (ORS), സംഭാരം, നാരങ്ങാവെള്ളം. ഇളനീർ എന്നിങ്ങനെയുള്ള നിർജ്ജലീകരണം തടയുന്നവ ശീലമാക്കുക.

​ഗർഭിണികൾ, പ്രായമായവർ, കുട്ടികൾ എന്നിവർ വീടിനുള്ള തന്നെ കഴിയാൻ ശ്രമിക്കണം.

അമിതമായ ക്ഷീണം, തലകറക്കം, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക.

ചൂടുള്ള സമയത്ത് കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കാൻ ശ്രമിക്കുക.

പുറത്തിറങ്ങുന്നവർ പാദരക്ഷകൾ ധരിക്കാനും കുടയെടുക്കാനും മറക്കരുത്.

Follow Us
Related Stories
LPG issue School Mid day meal: സ്കൂളിൽ ഉച്ചഭക്ഷണം മുടങ്ങുമോ? ആശങ്ക വേണ്ട പുതിയ മാർ​ഗം സ്വീകരിച്ച് അധികൃതർ
Kerala Lottery Result Today: ഇതാ ഇന്നത്തെ കോടിപതി ഇവിടുണ്ട്, കേരളാ ലോട്ടറിഫലം എത്തി
G Sudhakaran: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും ! മരണം വരെ കമ്മ്യൂണിസ്റ്റ്, ഒരിക്കലും പാർട്ടിയെ തള്ളിപ്പറയില്ലെന്ന് ജി സുദാകരൻ
Vellappally Natesan: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി
Kadakam Palli Surendran: ഭൂമി തട്ടിപ്പ് കേസിൽ കുടുക്കാൻ ശ്രമിച്ചു; കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതിയിൽ അന്വേഷണം
Kerala Weather Update: ഏട്ട് ജില്ലകൾ ചുട്ടുപൊള്ളും, മഴ ഇവിടങ്ങളിൽ മാത്രം; ഇന്നത്തെ കാലാവസ്ഥ
സൂര്യപ്രകാശമേറ്റ് മുഖം കരിവാളിച്ചോ? പരിഹാരം തൈരിലുണ്ട്
സമ്പത്തും സമൃദ്ധിയും നേടാൻ വെറ്റില മതി! ഇങ്ങനെ ചെയ്യൂ
ദിവസവും ഷാമ്പൂ ഉപയോഗിക്കാമോ?
തക്കാളി കൃഷി എളുപ്പത്തിൽ ചെയ്യാം, ഇതൊന്ന് ശ്രദ്ധിച്ചാൽ മതി
ജി സുധാകരന്‍ അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനെന്ന് കെസി വേണുഗോപാല്‍
അടിപൊളിയെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി; മുഖം മിനുക്കി കേരളത്തിലെ അമൃത് സ്റ്റേഷനുകള്‍
പിതാവിനെ മെഡല്‍ അണിയിച്ച് ശിവം ദുബെ; ഇതാണ് തന്റെ ഹീറോയെന്ന് താരം
മൊണാലിസ ഒടുവിൽ കേരളത്തിൽ വിവാഹിതയായി