Kerala Weather Update: ചൂട് കനക്കുന്നു, അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ; ഇന്ന് മഴ എവിടെയെല്ലാം?
Kerala Rain Alert Today: ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പ് നൽകി. ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ചൂട് കനക്കുന്നതിനിടെ ആശ്വാസമായി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിനാൽ മുൻകരുതലുകൾ സ്വീകരിക്കണെന്ന് ദുരന്ത നിവാരണ അതോറിറ്റി. അൾട്രാവയലറ്റ് സൂചിക ഉയർന്ന നിലയിലാണ് രേഖപ്പെടുത്തിയത്. കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, മൂന്നാർ, തൃത്താല, പൊന്നാനി എന്നിവിടങ്ങളിൽ അൾട്രാവയലറ്റ് സൂചിക എട്ട് യുവി രേഖപ്പെടുത്തിയതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊട്ടാരക്കര, കളമശ്ശേരി, ഒല്ലൂർ, ബേപ്പൂർ, മാനന്തവാടി എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടാണ് നൽകിയിട്ടുള്ളത്.
സംസ്ഥാനത്ത് ഇനിയും ചൂട് കൂടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഏപ്രിൽ 14 വരെ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 38 °C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പ് നൽകി. ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ALSO READ: കടുത്ത ചൂടും വേനൽ മഴയും: ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്
മഴ എവിടെയെല്ലാം?
ചൂട് കനക്കുന്നതിനിടെ ആശ്വാസമായി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ് നൽകിയിട്ടുള്ളത്. ഏപ്രിൽ 14ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലാണ് ഗ്രീൻ അലർട്ട്.
ഏപ്രിൽ 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലും ഏപ്രിൽ 16ന് കാസർഗോഡ് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് നൽകിയിട്ടുണ്ട്. വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയാകും ലഭിക്കുക.