AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: ചുട്ടുപൊള്ളി മലയാളികൾ, 9 ജില്ലകളിൽ അലർട്ട്, ആശ്വാസമഴ എവിടെയെല്ലാം? ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today: ഏപ്രിൽ 15 വരെ ഉയർന്ന താപനില ഉയരാൻ സാധ്യതയുണ്ട്. കനത്ത ചൂടിനെ മുൻനിർത്തി 12 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. രാവിലെ പത്തനംതിട്ട , ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Weather Update: ചുട്ടുപൊള്ളി മലയാളികൾ, 9 ജില്ലകളിൽ അലർട്ട്, ആശ്വാസമഴ എവിടെയെല്ലാം? ഇന്നത്തെ കാലാവസ്ഥ
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Published: 14 Apr 2026 | 06:12 AM

തിരുവനന്തപുരം: കേരളത്തിൽ ചൂട് കൂടുമെന്ന മുന്നനറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. ഏപ്രിൽ 15 വരെ ഉയർന്ന താപനില ഉയരാൻ സാധ്യതയുണ്ട്. കനത്ത ചൂടിനെ മുൻനിർത്തി 12 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ഉയർന്നേക്കും.

കൂടാതെ, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെ, അതായത് സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, കനത്ത ചൂടിനിടെ വിവിധയിടങ്ങളിൽ ആശ്വാസമഴ പെയ്തേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂർ, കാസർ​ഗോഡ് എന്നീ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് ​ഗ്രീൻ അലർട്ട് നൽകിയിട്ടുണ്ട്.

ALSO READ: ഇത്തവണ കാലവർഷം കുറയുമോ? എൽ നിനോയിൽ പെട്ട് മൺസൂൺ മഴ, ആദ്യ ഘട്ട പ്രവചനമെത്തി

അതേസമയം, ഇന്ന് രാവിലെ പത്തനംതിട്ട , ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

വ്യാജ പ്രചാരണങ്ങൾ‌

ഔദ്യോഗിക മുന്നറിയിപ്പ് എന്നുള്ള തരത്തിൽ ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് ദുരന്ത നിവാരണ നിയമം 2005, Section 54 അനുസരിച്ച് ശിക്ഷാർഹമാണ്. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരും എന്നും തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാം. കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ വാട്സാപ്പ് പ്രചാരണമാണ് പ്രചരിക്കുന്നത്. ‌ഇത്തരമൊരു പ്രവചനം കേന്ദ്ര, സംസ്ഥാന കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയിട്ടില്ല.

Follow Us