Kerala Weather Alert: ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ മുതല്‍ ‘സഡന്‍ ബ്രേക്ക്’

Kerala Rain Alert Today November 7: കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ നവംബര്‍ 11 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

Kerala Weather Alert: ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ മുതല്‍ സഡന്‍ ബ്രേക്ക്

തിരുവനന്തപുരത്ത് ശക്തമായ മഴയില്‍ സഞ്ചരിക്കുന്നവര്‍

Updated On: 

07 Nov 2026 | 02:25 PM

സംസ്ഥാനത്ത് ഇന്നും (നവംബര്‍ ഏഴ്) ശക്തമായ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ രണ്ട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മറ്റ് ജില്ലകളിലെല്ലാം ഗ്രീന്‍ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നവംബര്‍ ഒമ്പത് മുതല്‍ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും. ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ തോതില്‍ പെയ്യാന്‍ സാധ്യതയുണ്ടെങ്കിലും ശക്തമായ മഴ പ്രതീക്ഷിക്കുന്നില്ല. നവംബര്‍ 20-ഓടെ വീണ്ടും മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. വീണ്ടും ഒരു ചുഴലിക്കാറ്റിനുള്ള സാധ്യത സ്വകാര്യ കാലാവസ്ഥ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല.

‘അക്‌വന്‍’ വരുമോ?

ചുഴലിക്കാറ്റുണ്ടായാല്‍ ‘അക്‌വന്‍’ എന്ന പേരാകും ഇടുക. അക്‌വന്‍ രൂപപ്പെട്ടാല്‍ അത് തമിഴ്‌നാട്ടില്‍ കര തൊടുമോയെന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. അക്‌വന്‍ രൂപപ്പെടുമോയെന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതതയില്ല. ഔദ്യോഗിക സ്ഥിരീകരണത്തിനായി ഇനിയും കാത്തിരിക്കേണ്ടതുണ്ട്. കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക അപ്‌ഡേറ്റുകള്‍ പിന്തുടരണം.

Also Read: Kerala Weather Update: ഉച്ചത്തിരിഞ്ഞ് മഴ തന്നെ! സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ പ്രവചനം

ഇടിമിന്നലിന് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ നവംബര്‍ 11 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

കാര്‍മേഘം കണ്ടു തുടങ്ങുമ്പോള്‍ മുതല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. മിന്നലിന്റെ തുടക്ക ലക്ഷണം കാണുമ്പോള്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ഈ സമയത്ത് തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെങ്കില്‍ വാതിലും ജനലും അടച്ചിടാന്‍ മറക്കരുത്. വാതിലിന്റെയും ജനലിന്റെയും അടുത്തും നില്‍ക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുക. ഭിത്തിയിലോ തറയിലോ തൊടാതിരിക്കാന്‍ പരമാവധി ശ്രമിക്കുക. ഇടിമിന്നലുള്ളപ്പോള്‍ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ഇത്തരം സമയങ്ങളില്‍ ടെലഫോണ്‍ ഉപയോഗിക്കാനും പാടില്ല.

English Summary

Heavy rain is likely across Kerala today (November 7). A yellow alert is active in seven districts: Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Ernakulam, and Idukki. Only Kottayam and Idukki remain under a yellow alert tomorrow, with green alerts elsewhere. Rain intensity will decrease from November 9, though another wet spell is expected around November 20.

Loading...
Unable to load recommendations.
Follow Us
ഡയറ്റിലാണോ? ധൈര്യമായി കഴിക്കാം ഈ ചിക്കൻ ഫ്രൈഡ് റൈസ്
പ്രമേഹമുള്ളവർ രാത്രിയിൽ ചോറ് കഴിക്കാമോ? ആറിയാതെ പോകല്ലേ
എന്താ ലുക്ക്, യമഹയുടെ പ്രീമിയം EV സ്കൂട്ടർ എയ്റോക്സ് E
വിറ്റാമിൻ D കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി