AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Chennai Metro: കോയമ്പേട് – ആലന്തൂർ മേൽപ്പാല നിർമാണം ഡിസംബറിൽ പൂർത്തിയാകും; സർവീസ് ഉടൻ

Chennai Metro Phase 2, Koyambedu to Alandur Viaduct: രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നിർമാണം പൂർത്തിയായ ചില സെക്ഷനുകളിൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ഇതിൽ പൂനമല്ലി ബൈപാസ് - വടപളനി ഭാഗത്തെ സർവീസുകൾ നിലവിൽ യാത്രക്കാർക്കായി തുറന്നുകൊടുത്തിട്ടുണ്ട്. രണ്ടാം ഘട്ടത്തിലെ മറ്റ് റൂട്ടുകളുടെ നിർമാണ പ്രവർത്തനങ്ങളും അതിവേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Chennai Metro: കോയമ്പേട് – ആലന്തൂർ മേൽപ്പാല നിർമാണം ഡിസംബറിൽ പൂർത്തിയാകും; സർവീസ് ഉടൻ
ചെന്നൈ മെട്രോImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 07 Nov 2026 | 02:06 PM

ചെന്നൈ: തമിഴ്നാടിന്റെ തലസ്ഥാന നഗരമായ ചെന്നൈയുടെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ മെട്രോ സർവീസ് വളരെയധികം പങ്ക് വഹിക്കുന്നുണ്ട്. നിലവിൽ ഒന്നാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുന്ന രണ്ട് പ്രധാന ഇടനാഴികളാണ് പൂർണ്ണതോതിൽ സർവീസ് നടത്തുന്നത്. വിംകോ നഗർ ഡിപ്പോ മുതൽ ചെന്നൈ ഇന്റർനാഷണൽ എയർപോർട്ട് വരെയുള്ള ബ്ലൂ ലൈൻ, എം.ജി.ആർ സെൻട്രൽ – സെന്റ് തോമസ് മൗണ്ട് വരെയുള്ള ഗ്രീൻ ലൈൻ എന്നിവയാണവ.

കൂടാതെ, ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നിർമാണം പൂർത്തിയായ ചില സെക്ഷനുകളിൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ഇതിൽ പൂനമല്ലി ബൈപാസ് – വടപളനി ഭാഗത്തെ സർവീസുകൾ നിലവിൽ യാത്രക്കാർക്കായി തുറന്നുകൊടുത്തിട്ടുണ്ട്. രണ്ടാം ഘട്ടത്തിലെ മറ്റ് റൂട്ടുകളുടെ നിർമാണ പ്രവർത്തനങ്ങളും അതിവേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിൽ കോയമ്പേട് – ആലന്തൂർ മേൽപ്പാലം ഡിസംബറിൽ പൂർത്തിയാക്കുമെന്നാണ് വിവരം.

ALSO READ: ബെംഗളൂരു മെട്രോയിൽ കോർപ്പറേറ്റ് പേര്; ഇബ്ബലൂരു സ്റ്റേഷനായി 65 കോടിയുടെ കരാർ

കോയമ്പേട് – ആലന്തൂർ മേൽപ്പാലം

ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ടത്തിന്റെ ഭാഗമായ കോയമ്പേട് – ആലന്തൂർ വയഡക്റ്റ് നിർമാണം പുരോഗമിക്കുകയാണ്. ഈ വർഷം ഡിസംബറിനുള്ളിൽ പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 15 കിലോമീറ്റർ ദൈർഘ്യമുള്ള പാത നിർമാണം പൂർത്തിയാക്കി പരിശോധനകൾക്ക് ശേഷം 2027 മാർച്ചോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തേക്കും. കോയമ്പേട് – ആലന്തൂർ പാതയിൽ യാത്രാ സർവീസുകൾ ഈ വർഷം ജൂണിൽ ആരംഭിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, മറ്റ് ചില കാരണങ്ങളാൽ നിർമാണ പ്രവർത്തനങ്ങൾ വൈകി. ഇതിനെതുടർന്നാണ് ഉദ്ഘാടനം അടുത്ത വർഷത്തിന്റെ തുടക്കത്തിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായത്.

ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുന്ന പ്രധാനപ്പെട്ട ഒരു പാതയാണ് കോയമ്പേട് – ആലന്തൂർ റൂട്ട്. ചെന്നൈ മെട്രോയുടെ റെഡ് ലൈൻ നെറ്റ്‌വർക്കിലാണ് ഈ പാത വരുന്നത്. സി.ടി.സി മുതൽ ആലന്തൂർ വരെയുള്ള അവസാന 5 കിലോമീറ്റർ പാതയുടെ ട്രാക്ക് നിർമ്മാണ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്.

ചെന്നൈ മെട്രോ രണ്ടാം ഘട്ടം

ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടം ആകെ 118.9 കിലോമീറ്റർ നീളത്തിൽ, 128 സ്റ്റേഷനുകളോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ രണ്ടാം ഘട്ടത്തിൽ പ്രധാനമായും മൂന്ന് ഇടനാഴികളാണ് ഉള്ളത്. മാധവരം മുതൽ സിപ്‌കോട്ട് വരെയുള്ള ഇടനാഴി 3, പൂനമല്ലി മുതൽ ലൈറ്റ് ഹൗസ് വരെയുള്ള നാലാം ഇടനാഴി, മാധവരം മുതൽ ഷോളിംഗനല്ലൂർ വരെയുള്ള അഞ്ചാം ഇടനാഴി എന്നിവയാണ് അസൂത്രണം ചെയ്തിരിക്കുന്നത്.

English Summary:

Chennai Metro Rail Limited is accelerating construction of the Koyambedu–Alandur stretch under Phase 2 of the Chennai Metro project, aiming to complete the elevated viaduct and track-laying works by December 2026. The nearly 15-kilometre stretch is expected to open for public use by March 2027.

Follow Us