Kerala Weather Update | അ‌ളന്നുമുറിച്ച് മഴ പെയ്യും, കാറ്റിനെ പേടിക്കണം; ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ട്

Kerala Weather Update July 14: ഏറ്റവും പുതിയ കാലാവസ്ഥാ അ‌പ്ഡേറ്റ് പ്രകാരം കേരളത്തിൽ പൊതുവിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും അ‌ലർട്ടുകൾ നിലനിൽക്കുന്നില്ല. എന്നാൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (14/07/2026) നാളെയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

Kerala Weather Update | അ‌ളന്നുമുറിച്ച് മഴ പെയ്യും, കാറ്റിനെ പേടിക്കണം; ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ട്

Kerala Weather Update July 14

Updated On: 

14 Jul 2026 | 02:52 PM

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് (ജൂ​ലൈ 14) ഉച്ചയ്ക്ക് പുറപ്പെടുവിച്ച ഏറ്റവും പുതിയ കാലാവസ്ഥാ അ‌പ്ഡേറ്റ് പ്രകാരം കേരളത്തിൽ പൊതുവിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും അ‌ലർട്ടുകൾ നിലനിൽക്കുന്നില്ല. മഴ അ‌ളന്നുമുറിച്ചേ പെയ്യുകയുള്ളൂ എന്നതിനാൽ പേടിക്കേണ്ട സാഹചര്യം കുറവാണെങ്കിലും കാറ്റിന്റെ കാര്യത്തിൽ മുൻകരുതലുകൾ എടുക്കണം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (14/07/2026) നാളെയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അ‌തിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് ഔദ്യോഗിക മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിർദേശങ്ങൾ കേരള സംസ്ഥാന ദുരന്ത നിവാരണ അ‌തോറിറ്റി (KSDMA) പുറപ്പെടുവിച്ചിട്ടുണ്ട്.

മുൻകരുതൽ നിർദേശങ്ങൾ

കാറ്റ് സൃഷ്ടിക്കാനുള്ള അ‌പകടം മുൻ നിർത്തി (KSDMA) പുറപ്പെടുവിച്ച മുൻകരുതൽ നിർദേശങ്ങൾ: കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.

ALSO READ: സ്ത്രീശക്തി എടുത്തിരുന്നോ, ആ ഒരു കോടി ആർക്ക്? ഫലം എത്തിയിട്ടുണ്ടേ…

വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക.

കാറ്റും മഴയും ഉള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത്. ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള, കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വയ്‌ക്കേണ്ടതാണ്. കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിന്റെ ടെറസിൽ നിൽക്കുന്നതും ഒഴിവാക്കുക.

ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതാണ്. കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽപ്പെട്ടാൽ KSEB – യുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക.

പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്ന പക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുൻപ് ഉറപ്പ് വരുത്തുക.

ചക്രവാതച്ചുഴി

വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴി (Cyclonic circulation) സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗ്ലാദേശ് തീരങ്ങൾക്കും മുകളിലായി ഒരു ന്യൂന മർദ്ദം (Low Pressure Area) രൂപപ്പെടാൻ സാധ്യതയുണ്ട്. കേരളത്തിൽ 2026 ജൂലൈ 14 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത.

English Summary

According to the latest weather update issued by the Central Meteorological Department today (July 14) afternoon, there is a possibility of light to moderate rain in Kerala in general. There are no alerts in any district. However, precautions should be taken regarding wind. Strong winds with a speed of 30 to 40 kmph are possible in isolated places today (14/07/2026) and tomorrow.

Follow Us
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ... ഗുണമോ ദോഷമോ?
അശാന്തിയും ദാരിദ്ര്യവും! വീട്ടിലെ സോഫയ്ക്ക് പിന്നിൽ ഈ ചിത്രങ്ങൾ പാടില്ല
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് പരിശീലിപ്പിക്കുമോ?
നാടൻ ചായക്കട സ്റ്റൈൽ ചായ വേണോ! ഈ ഒരു ട്രിക്ക് മതി
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ