Kerala Weather Update: ഇന്നും ഇടിമിന്നൽ മഴ തന്നെ, ഈ ജില്ലക്കാർ ശ്രദ്ധിച്ചോണേ…. കാലാവസ്ഥ പ്രവചനം

Kerala Rain Alert Today: നവംബർ 11 മുതൽ നവംബർ 13 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ പൊതുജനങ്ങൾ‌ മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുതെന്ന് അധികൃതർ അറിയിച്ചു.

Kerala Weather Update: ഇന്നും ഇടിമിന്നൽ മഴ തന്നെ, ഈ ജില്ലക്കാർ ശ്രദ്ധിച്ചോണേ.... കാലാവസ്ഥ പ്രവചനം

പ്രതീകാത്മക ചിത്രം

Updated On: 

10 Nov 2026 | 06:50 AM

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് നൽകിയിട്ടുണ്ട്. കൂടാതെ, ഇന്ന് രാവിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ മുന്നറിയിപ്പ്

ജില്ലകളിൽ മഴ മുന്നറിയിപ്പ് മാറിമറിയുകയാണ്. രാവിലെ ഗ്രീൻ അലർട്ട് നൽകിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഉച്ചയോടെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. നിലവിൽ എല്ലാ ജില്ലകളിലും നവംബർ 13 വരെ ഗ്രീൻ അലർട്ടാണ് നൽകിയിട്ടുള്ളത്. അതേസമയം, കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: മഴ മാറിയിട്ടില്ല, കൂടെ മിന്നലിനും ശക്തമായ കാറ്റിനും സാധ്യത! മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്‌

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും നവംബർ 11 മുതൽ നവംബർ 13 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ അപകടകാരികളാണ്. ആയതിനാൽ പൊതുജനങ്ങൾ മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണെന്നും ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുതെന്നും അധികൃതർ അറിയിച്ചു.

നിർദേശങ്ങൾ

  1. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.
  2. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക.
  3. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
  4. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
  5. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  6. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.
  7. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക.

ജില്ലകളിലെ താപനില

  • തിരുവനന്തപുരം: 24°C – 33°C
  • കൊല്ലം: 24°C – 32°C
  • പത്തനംതിട്ട: 23°C – 32°C
  • ആലപ്പുഴ: 25°C – 31°C
  • കോട്ടയം: 24°C – 33°C
  • എറണാകുളം: 24°C – 30°C
  • ഇടുക്കി:  23°C – 31°C
  • തൃശ്ശൂർ: 24°C – 32°C
  • പാലക്കാട്: 24°C – 33°C
  • മലപ്പുറം: 23°C – 31°C
  • കോഴിക്കോട്: 25°C – 32°C
  • വയനാട്: 21°C – 29°C
  • കണ്ണൂർ: 25°C – 33°C
  • കാസർകോട്: 24°C – 32°C

English Summary:

Kerala Weather Update Today November 10, IMD Predicts Rain and Thunderstorms Across State. Light rainfall is very likely to occur at one or two places in Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam districts.

Loading...
Unable to load recommendations.
Follow Us
ബാക്കിവന്ന ബിരിയാണി ചൂടാക്കി കഴിക്കാറുണ്ടോ? അപകടം പതിയിരിപ്പുണ്ട്!
ആട്ടിൻപാൽ vs പശുവിൻപാൽ: ഏതാണ് കേമൻ?
​വൈകിക്കിട്ടിയ ദീപാവലി സമ്മാനം! മൂന്ന് പ്രീപെയ്ഡ് പ്ലാനുകളുമായി BSNL
ഉറക്കത്തിൽ കൂർക്കം വലിക്കുന്നത് ഹൃദ്രോഗത്തിന്റെ സൂചനയോ?
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി