Kerala Weather Update: മഴ വീണ്ടും എത്തുന്നു! സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ പ്രവചനം

Kerala Weather Update Today: ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെട്ട അന്തരീക്ഷ ചുഴലിയുടെയും ന്യൂനമർദ്ദ രൂപീകരണത്തിന്റെയും ഫലമായി വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പാലക്കാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Kerala Weather Update: മഴ വീണ്ടും എത്തുന്നു! സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ പ്രവചനം

പ്രതീകാത്മക ചിത്രം

Published: 

05 Nov 2026 | 05:57 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ (IMD) മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെട്ട അന്തരീക്ഷ ചുഴലിയുടെയും ന്യൂനമർദ്ദ രൂപീകരണത്തിന്റെയും ഫലമായി വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പാലക്കാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കൂടാതെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. എല്ലാ ജില്ലയിലും ​ഗ്രീൻ അലർട്ടാണ്. എന്നാൽ ഈ മാസം എട്ടാം തീയതി വരെ സംസ്ഥാനത്ത് മഴയുടെ സാനിധ്യം നിലനിൽക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. നാളെ ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

ALSO READ: തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ മഴ തുടരും, തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്

തീവ്ര ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും

തെലുങ്കാനയുടെ കിഴക്കൻ മേഖലക്കും തീരദേശ ആന്ധ്രാപ്രദേശിനും മുകളിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇത്‌ വടക്കോട്ട് നീങ്ങി അടുത്ത 6 മണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി മാറാനാണ് സാധ്യത. കൂടാത ലക്ഷദ്വീപിനും സമീപ പ്രദേശങ്ങൾക്കും മുകളിൽചക്രവാതച്ചുഴി നിലനിൽക്കുന്നു. തെക്കൻ തമിഴ്‌നാടിന് മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിൻ്റെ സ്വാധീനഫലമായി നവംബർ 6, 7, 8 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് (24 മണിക്കൂറിൽ 7 മുതൽ 11 സെ.മീ. വരെ) സാധ്യത.

മഴ സാധ്യത പ്രവചനം

  • 06 (നാളെ- വെള്ളി): ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് നിൽക്കുന്നത്.
  • 07 (ശനി): പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് നിൽക്കുന്നത്.
  • 08 (ഞായർ): ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് നിൽക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ബംഗാൾ ഉൾക്കടലിൽ ആന്ധ്രപ്രദേശ് തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

English Summary:

IMD has issued alerts for intermittent rainfall accompanied by isolated thunderstorms and lightning across several districts in Kerala today, November 5. Check the latest climate change and weather news.

Loading...
Unable to load recommendations.
Follow Us
വില ഒരു ലക്ഷത്തിൽ താഴെ, സുസുക്കിയുടെ ആക്സിസ്
രുചികരം, ആരോഗ്യകരം; സ്പെഷ്യൽ സ്വീറ്റ് പൊട്ടറ്റൊ ചനാ മസാല റെസിപ്പി!
ചെസ്റ്റിലോ..കാലിലോ?കോഴിയിറച്ചിയുടെ ഏത് ഭാഗത്താണ് പ്രോട്ടീൻ കൂടുതൽ?
8400mAh ബാറ്ററിയുണ്ട്! റെഡ്മാജിക് 12 പ്രോ ലോഞ്ച് ചെയ്തു
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി