AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: ഇന്നും പൊള്ളുന്ന ചൂട് തന്നെ, ഈ ജില്ലകളിൽ മുന്നറിയിപ്പ്; കാലാവസ്ഥ പ്രവചനം

Kerala Weather Update Today:തിരുവനന്തപുരം ജില്ലയിൽ സാധാരണയെക്കാൾ 2 to 3˚C വരെ കൂടി ഉയർന്ന താപനില 36°C വരെയാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതേസമയം, ചൂട് കൂടുന്ന സാഹചര്യത്തിലും ആശ്വാസമായി സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ തോതിലുള്ള വേനൽമഴ ലഭിക്കുന്നുണ്ട്. ഇത് ഒരു പരിധി വരെ ചൂടിനെ ശമിപ്പിക്കും. മലയോര മേഖലകളിൽ ഒറ്റപ്പെട്ട വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Kerala Weather Update: ഇന്നും പൊള്ളുന്ന ചൂട് തന്നെ, ഈ ജില്ലകളിൽ മുന്നറിയിപ്പ്; കാലാവസ്ഥ പ്രവചനം
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 16 Apr 2026 | 06:04 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് താപനില ഉയർന്ന് തന്നെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ 19ാം തീയതി വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും ഉയരാൻ സാധ്യതയുണ്ട്. അതേസമയം കോട്ടയം ജില്ലയിൽ ഉയർന്ന താപനില 38°C യും, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°Cയും ഉയർന്നേക്കാമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്.

തിരുവനന്തപുരം ജില്ലയിൽ സാധാരണയെക്കാൾ 2 to 3˚C വരെ കൂടി ഉയർന്ന താപനില 36°C വരെയാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതിനാൽ ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ചൂട് കൂടുന്ന സാഹചര്യത്തിലും ആശ്വാസമായി സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ തോതിലുള്ള വേനൽമഴ ലഭിക്കുന്നുണ്ട്. ഇത് ഒരു പരിധി വരെ ചൂടിനെ ശമിപ്പിക്കും.

ALSO READ: ചുട്ടുപഴുത്ത് കേരളം! കൈനീട്ടമായി ഇന്ന് മഴയെത്തുമോ; കാലാവസ്ഥ പ്രവചനം

മലയോര മേഖലകളിൽ ഒറ്റപ്പെട്ട വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മുതൽ 19ാം തീയതി വരെ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ മാത്രമാണ് ​ഗ്രീൻ അലർട്ട് നൽകിയിരിക്കുന്നത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വ്യാജ വാർത്തകൾക്കെതിരെ നടപടി

സംസ്ഥാനത്ത് ഉയർന്ന ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഔദ്യോഗിക മുന്നറിയിപ്പ് എന്നുള്ള തരത്തിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങളും ദുരന്ത നിവാരണ നിയമം 2005, സെക്ഷൻ 54 അനുസരിച്ച് ശിക്ഷാർഹമാണ്. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരും എന്നും തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാം. കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ വാട്സാപ്പ് പ്രചാരണമാണ് പ്രചരിക്കുന്നത്.

 

 

Follow Us