Kerala Weather Update: പൊരിവെയിലിൽ വലയേണ്ട, ഈ ജില്ലകളിൽ ഇന്ന് മഴയുണ്ടേ….കാലാവസ്ഥ ഇങ്ങനെ

Kerala Rain Alert Today: അൾട്രാവയലറ്റ് സൂചിക അപകടകരമാം വിധം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം മൂന്നിടങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കോന്നി, ചങ്ങനാശ്ശേരി, മൂന്നാർ എന്നിവിടങ്ങളിലാണ് സൂചിക എട്ടായി രേഖപ്പെടുത്തിയത്.

Kerala Weather Update: പൊരിവെയിലിൽ വലയേണ്ട, ഈ ജില്ലകളിൽ ഇന്ന് മഴയുണ്ടേ....കാലാവസ്ഥ ഇങ്ങനെ

പ്രതീകാത്മക ചിത്രം

Updated On: 

07 Mar 2026 | 06:32 AM

തിരുവനന്തപുരം: കൊടുംവെയിലിൽ ആശ്വാസമായി വിവിധ ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പൊതുവെ ശാന്തമായിരിക്കുമെന്നാണ് പ്രവചനം. അതിനാൽ മത്സ്യബന്ധനത്തിന് വലിയ തടസങ്ങൾ നിർദേശിച്ചിട്ടില്ല.

അതേസമയം, അൾട്രാവയലറ്റ് സൂചിക അപകടകരമാം വിധം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം മൂന്നിടങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കോന്നി, ചങ്ങനാശ്ശേരി, മൂന്നാർ എന്നിവിടങ്ങളിലാണ് സൂചിക എട്ടായി രേഖപ്പെടുത്തിയത്. കൊട്ടാരക്കര, ചെങ്ങന്നൂർ, കളമശ്ശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, ബേപ്പൂർ, മാനന്തവാടി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണ്.

 

മഴ മുന്നറിയിപ്പ്

 

മാർച്ച് 7 – ​ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

മാർച്ച് 8 – ഗ്രീൻ അലർട്ട് – കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ

മാർച്ച് 9 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ

ALSO READ: ചൂട് കണ്ട് പേടിക്കേണ്ട… നാളെ മഴ ഉറപ്പ്, മുന്നറിയിപ്പ് ഈ ജില്ലകൾക്ക്

 

അൾട്രാവയലറ്റ് രശ്മികൾ – ജാഗ്രത നിർദേശങ്ങൾ

 

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.

മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം.

ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും.

Follow Us
Related Stories
തൈര് വെറുതെ തേച്ചാൽ മുടി വളരില്ല, ശരിയായ രീതി ഇതാ
കൂൺ കൃഷി എങ്ങനെ തുടങ്ങാം? അതും കുറഞ്ഞ ചെലവിൽ !
വിഷാംശങ്ങളെ പുറന്തള്ളാൻ മല്ലിയിലയോ
അടുക്കളയിൽ പീസ് ലില്ലി വച്ചിട്ടുണ്ടോ? ഇത് ശ്രദ്ധിക്കണം
വയനാട് തുരങ്കനിർമാണത്തിനുള്ള ആദ്യ ബോംബിങ് നടത്തി മുഖ്യമന്ത്രി
റോഡ് മുറിച്ച് കടക്കുന്നത് ആരാണെന്ന് കണ്ടോ? നിലഗിരിയിൽ നിന്നുള്ള കാഴ്ച
ട്രെയിൻ്റെ പടിയിൽ നിന്ന് സാഹസം കാട്ടി, ആവസാനം സംഭവിച്ചത് കണ്ടോ?
അങ്കാമാലിയിൽ ജെസ്ലി കാറിടിച്ച മരിച്ച സംഭവത്തിൽ ഡോ. സിറിയക് അറസ്റ്റിലായി