AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Weather Update: തീവ്ര ന്യൂനമർദം മഴ തരുമോ? വീണ്ടും പൊള്ളുന്ന ചൂടിൽ കേരളം; കാലാവസ്ഥ പ്രവചനം

Kerala Weather Forecast: ഇന്ന് വൈകുന്നേരം 4 മണിക്കുള്ളിൽ എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ​നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചെങ്കിലും നിലവിൽ വീണ്ടും വെയിൽ കനക്കുകയാണ്.

Kerala Weather Update: തീവ്ര ന്യൂനമർദം മഴ തരുമോ? വീണ്ടും പൊള്ളുന്ന ചൂടിൽ കേരളം; കാലാവസ്ഥ പ്രവചനം
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Published: 26 Sep 2026 | 02:14 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ നേരിയതോ മിതമായ മഴയ്ക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 5 ദിവസവും നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, ഇന്ന് വൈകുന്നേരം 4 മണിക്കുള്ളിൽ എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ​നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചെങ്കിലും നിലവിൽ വീണ്ടും വെയിൽ കനക്കുകയാണ്.

തീവ്ര ന്യൂനമർദം മഴ തരുമോ?

വടക്കുകിഴക്കൻ മധ്യപ്രദേശിനും സമീപ വടക്കൻ ഛത്തീസ്ഗഢിനും മുകളിലായി തീവ്ര ന്യൂനമർദം തുടരുകയാണ്. ഇന്ന് വൈകുന്നേരം വരെ, വടക്കുകിഴക്കൻ മധ്യപ്രദേശിലൂടെ തെക്കുകിഴക്കൻ ഉത്തർപ്രദേശിലേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി തീവ്ര ന്യൂമർദമായി തുടരാൻ സാധ്യതയുണ്ട്. തുടർന്ന് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുന്നതിനിടെ, അടുത്ത 12 മണിക്കൂറിൽ ഇത് ക്രമേണ ദുർബലമായി ശക്തി കൂടിയ ന്യൂനമർദ മേഖലയായി മാറിയേക്കും.

ALSO READ: ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത! ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കുക

തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു.
ഈ ചക്രവാതച്ചുഴി സെപ്റ്റംബർ 28ന് വടക്കൻ ആൻഡമാൻ കടലിന് മുകളിലേക്ക് എത്താൻ സാധ്യത. തുടർന്നുള്ള 2 ദിവസങ്ങളിൽ, മ്യാൻമർ–ബംഗ്ലാദേശ് തീരങ്ങൾക്ക് സമാന്തരമായും വടക്ക്-പടിഞ്ഞാറ് ദിശയിൽ നീങ്ങി വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലേക്ക് എത്താൻ സാധ്യത.

ഈ സാഹചര്യത്തിൽ കേരളത്തിൽ സെപ്റ്റംബർ 26 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, സെപ്റ്റംബർ 28 മുതൽ 30 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലിനും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടൽ ജാഗ്രത നിർദേശം – റെഡ് അലർട്ട്

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നുണ്ട്. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. കേരള തീരത്ത് 28 പുലർച്ചെ 02.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

English Summary:

The India Meteorological Department has forecast the possibility of light to moderate rainfall in Kerala over the coming days. With light rain expected across the state for the next five days, a green alert has been issued for all districts.

Follow Us