Kerala Weather Update: വോട്ടെടുപ്പ് കൊടും ചൂടിലോ, മഴ ഈ ജില്ലകളിൽ; ഇന്നത്തെ കാലാവസ്ഥ

Kerala Weather Forecast for April 9, 2026: സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്. ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ വോട്ടുചെയ്യാൻ പോകുന്നവർ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. തമിഴ്നാട് വഴി മാന്നാർ കടലിടുക്കിലേക്ക് ഒരു ന്യൂനമർദ്ദ പാത്തി കടന്നു പോകുന്നുണ്ടെങ്കിലും ശക്തമായ മഴയ്ക്ക് സാധ്യത കുറവാണ്.

Kerala Weather Update: വോട്ടെടുപ്പ് കൊടും ചൂടിലോ, മഴ ഈ ജില്ലകളിൽ; ഇന്നത്തെ കാലാവസ്ഥ

പ്രതീകാത്മക ചിത്രം

Published: 

09 Apr 2026 | 06:28 AM

തിരുവനന്തപുരം: ജനാധിപത്യമൂല്യങ്ങളെ ഉയർത്തിപിടിച്ച് കേരളം വീണ്ടുമൊരു നിയമസഭ തിരഞ്ഞെടുപ്പിലേക്ക്. മൂന്ന് മുന്നണികളും ശക്തമായി മത്സരരം​ഗത്തുണ്ട്. 140 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കുമ്പോൾ പൊരിവെയിലിൽ വലയേണ്ടി വരുമോ, ആശ്വാസ മഴ കാണുമോ? വിവിധ ജില്ലകളിലെ ഇന്നത്തെ കാലാവസ്ഥ പരിശോധിക്കാം…

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്. ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ വോട്ടുചെയ്യാൻ പോകുന്നവർ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. തമിഴ്നാട് വഴി മാന്നാർ കടലിടുക്കിലേക്ക് ഒരു ന്യൂനമർദ്ദ പാത്തി കടന്നു പോകുന്നുണ്ടെങ്കിലും ശക്തമായ മഴയ്ക്ക് സാധ്യത കുറവാണ്.

അതേസമയം, നേരിയ മഴ സാധ്യതയും തള്ളിക്കയളയാനാകില്ല. എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ജില്ലകളിൽ ​ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്. ഇന്ന് മുതൽ ഏപ്രിൽ 11 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചിട്ടുണ്ട്.

ALSO READ: കൊച്ചിയുടെ വെള്ളംകുടി മുട്ടി; വേനല്‍ ചതിച്ചു, മരടില്‍ കുടിവെള്ളക്ഷാമം രൂക്ഷം

ഇടിമിന്നൽ ജാഗ്രത നിർദേശവുംപുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറേണ്ടതാണ്. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. ഇടിമിന്നൽ സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കേണ്ടതുമാണ്.

വോട്ടിന് പോകുന്നവർ ശ്രദ്ധിക്കേണ്ടത്

നിർജലീകരണം ഒഴിവാക്കാൻ ഇടയ്ക്കിടെ വെള്ളം കുടിക്കുക.

ക്യൂവിൽ നിൽക്കുമ്പോഴും മറ്റും തണൽ ലഭ്യമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കുക.

തൊപ്പിയോ കുടയോ ഉപയോ​ഗിക്കുക.

ദേഹാസ്വസ്ഥ്യം തോന്നിയാൽ ഉടൻ വൈദ്യസഹായം തേടുക.

സ്ഥിരമായി മരുന്ന് കഴിക്കുന്നവർ അത് മുടക്കാതിരിക്കാൻ ശ്രദ്ധിക്കുക.

Follow Us
വോട്ട് ചെയ്തത് ആർക്കെന്ന് പറയാമോ? കയ്യിൽ ഇവയും പാടില്ല
വോട്ട് ചെയ്യേണ്ടത് എങ്ങനെ? എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം
നിയമസഭയിലെ ഈ അപൂർവ്വ റെക്കോഡുകാരെ അറിയുമോ?
ട്രെൻഡിം​ഗ് ബോംബ് സോഡ ഉണ്ടാക്കാം, ചാമ്പയ്ക്ക എടുത്തോ...
ആ മരത്തിൻ്റെ മുകളിൽ ഇരിക്കുന്നത് ആരാണെന്ന് കണ്ടോ?
Viral Video: പിറന്നാൾ ദിനത്തിൽ അല്ലു
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ അടി പൊട്ടി
കൊട്ടിക്കലാശത്തിൽ പുതിയ സ്റ്റെപ്പുമായി ബി ഗോപാലകൃഷ്ണൻ