Kerala Rain Alert: പകലത്തെ ചൂട് കണ്ട് പേടിക്കേണ്ട ഇന്നും ഇനിയുള്ള ദിവസങ്ങളിലും മഴ ഉറപ്പ്

Kerala Weather update tomorrow: ചില പ്രദേശങ്ങളിൽ വൈകുന്നേരത്തോടെ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് പ്രവചനത്തിൽ വ്യക്തമാക്കുന്നു.

Kerala Rain Alert: പകലത്തെ ചൂട് കണ്ട് പേടിക്കേണ്ട ഇന്നും ഇനിയുള്ള ദിവസങ്ങളിലും മഴ ഉറപ്പ്

Kerala Rain Alert

Published: 

07 Mar 2026 | 02:15 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. രാവിലെ പല പ്രദേശങ്ങളിലും മൂടൽമഞ്ഞ് അനുഭവപ്പെട്ടു. പകൽ സമയത്ത് ചൂട് ക്രമാതീതമായി ഉയർന്ന് പരമാവധി താപനില 33 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെ എത്താനിടയുണ്ട്. രാത്രി സമയത്ത് താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞേക്കും. സംസ്ഥാനത്ത് ഈർപ്പം 75 മുതൽ 90 ശതമാനം വരെ ഉയർന്ന നിലയിൽ തുടരുമെന്നതിനാൽ ഉഷ്മാവുള്ള കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ട്. വടക്കുകിഴക്കൻ ദിശയിൽ നിന്നുള്ള നേരിയ കാറ്റ് വീശാനാണ് സാധ്യത.

കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് നാളെ അനുസരിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നേരിയതോ ശക്തികുറഞ്ഞതോ ആയ മഴയ്ക്ക് സാധ്യത ഉണ്ട്. കൂടാതെ ലക്ഷദ്വീപിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് വിവരം.

ഇന്ന് ചില ജില്ലകളിൽ പകൽ സമയത്ത് ചൂട് കൂടുതൽ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഉച്ച സമയത്ത് നേരിട്ട് വെയിലിൽ അധികസമയം ചെലവഴിക്കുന്നത് ഒഴിവാക്കാനും ആവശ്യമായത്ര വെള്ളം കുടിക്കാനും ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.

കനത്ത ചൂടിനിടയിൽ ആശ്വാസ മഴ

 

കനത്ത ചൂടിനിടയിൽ സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ചില ജില്ലകളിൽ വേനൽമഴ ലഭിച്ചു. രാത്രിയോടെ മഴ എത്തുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. തെക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിൽ ശ്രദ്ധേയമായ മഴയാണ് ലഭിച്ചത്. പത്തനംതിട്ട ജില്ലയിലെ കോന്നി, കുറുടമണ്ണിൽ എന്നിവിടങ്ങളിൽ ഏകദേശം 7 സെ.മീ വരെ മഴ ലഭിച്ചതായാണ് റിപ്പോർട്ട്.

ALSO READ: കേരളത്തിന്റെ പാലിയേറ്റീവ് കെയർ മാതൃക ഏറ്റെടുത്ത് കർണാടക; അഭിമാനകരമെന്ന് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം വിമാനത്താവള പ്രദേശത്ത് ഏകദേശം 6 സെ.മീ മഴയും ലഭിച്ചു. നെയ്യാറ്റിൻകര, ചേർത്തല, തുടങ്ങിയ സ്ഥലങ്ങളിലും 4 സെ.മീ വരെ മഴ രേഖപ്പെടുത്തി. കൊല്ലം കരുനാഗപ്പള്ളിയിലും രാത്രിയോടെ ശക്തമായ മഴ പെയ്തു.

ഇടിമിന്നൽ ജാഗ്രത

 

ചില പ്രദേശങ്ങളിൽ വൈകുന്നേരത്തോടെ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് പ്രവചനത്തിൽ വ്യക്തമാക്കുന്നു. ഇടിമിന്നൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇടിമിന്നൽ ട്രാക്ക് ചെയ്യാനുള്ള മാപ്പ് https://metbeatnews.com/page/lightning-strike-map സന്ദർശിച്ച് ഇടിമിന്നൽ ഭീഷണി മുൻകൂട്ടി മനസ്സിലാക്കാം. ഇത് നിങ്ങളുടെ അടുത്തുള്ള ഇടിമിന്നൽ തത്സമയം നിരീക്ഷിക്കാനും ഇടിമിന്നലിന്റെ സഞ്ചാരദിശ അറിയാനും സഹായിക്കും.

Follow Us
Related Stories
ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് 27 വയസുകാരനായ മലയാളി മരിച്ചു; ദുബായിൽ എത്തിയത് എട്ടുമാസം മുമ്പ്
ആശ്വാസവും ആശങ്കയും ഉണ്ട്! കോട്ടയത്തെയും ആലപ്പുഴയിലെയും നിലവിലെ വെള്ളപ്പൊക്ക നില
Kerala Rain Alert: പെയ്തൊഴിയാതെ പെരുമഴ; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌
Kerala Lottery Result Today: ടിക്കറ്റ് എടുത്തവർ വേഗം നോക്കിക്കോളൂ; ഇതാ ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം!
Pathanamthitta Floods : ദുരന്തങ്ങൾ നേരിടാൻ സ്ഥിരം സംവിധാനം, ക്യാമ്പുകളിൽ എല്ലാ സൗകര്യങ്ങളും- മുഖ്യമന്ത്രി പത്തനംതിട്ടയിൽ
CP John: സ്ത്രീകള്‍ക്ക് ബസ്സില്‍ പോകാന്‍ പണമില്ല, പക്ഷെ കുട്ടികള്‍ പഠിക്കുന്നത് സ്വകാര്യ സ്‌കൂളില്‍; പരിഹസിച്ച് സിപി ജോണ്‍
ഫീച്ചറുകൾ ഇതാ എണ്ണിക്കോ! വൺപ്ലസ് N6x 5G വിൽപ്പന തുടങ്ങി
ടിവി റിമോട്ട് സുരക്ഷിതമായി എങ്ങനെ വൃത്തിയാക്കാം?
ഇത് വർക്കാകും! റിമി ടോമിയുടെ വർക്കൗട്ട് രഹസ്യങ്ങൾ
ചിയയും ചണവും ഒന്നുമല്ല; മുടി വളരാനും ശരീരഭാരം കുറയ്ക്കാനും ഈ കുഞ്ഞൻ വിത്ത് മതി
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ