Kerala Weather Updates: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്തമായ മഴ; ഈ ജില്ലകളിൽ റെഡ് അലേർട്ട്

Kerala Weather updates: ജൂൺ 17 വരെ ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും, ജൂൺ 15  മുതൽ 18 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീര മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. 

Kerala Weather Updates: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്തമായ മഴ; ഈ ജില്ലകളിൽ റെഡ് അലേർട്ട്
Published: 

15 Jun 2025 | 02:24 PM

കേരളത്തിൽ അടുത്ത മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിൽ ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയുമാണ് റെഡ് അലേർട്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്.

ജൂൺ 17 വരെ ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും, ജൂൺ 15  മുതൽ 18 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീര മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. നാളെ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.

നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 17ാം തീയതി മലപ്പുറം, കോഴിക്കോട് ജില്ലകളിലും റെഡ് അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ്‌ ജില്ലകളിൽ നാളെയും മറ്റന്നാളും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെപാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്‌ എന്നീ ജില്ലകളിൽ ജൂൺ 18ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

അതേസമയം, വടക്കൻ കർണാടകയ്‌ക്കും മറാത്താവാഡയ്ക്കും മുകളിലായും വടക്കൻ തീരദേശ ആന്ധ്രാപ്രാദേശിന്‌ സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായും ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്.

ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ