AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Working Women’s Hostel: അറിയാത്ത ന​ഗരത്തിലെത്തുന്ന സ്ത്രീകൾക്ക് ആശ്വസിക്കാം… ഇനി സർക്കാർ ഹോസ്റ്റലുണ്ട് താമസിക്കാൻ

Government Working Women's Hostels : സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 633 ബെഡ് കൂടിയാണ് ഈ ഹോസ്റ്റലുകൾ നിർമ്മിക്കുന്നത്. അവയുടെ സ്ഥലങ്ങളും ഏകദേശം ചിലവും ഇങ്ങനെയാണ്.

Working Women’s Hostel: അറിയാത്ത ന​ഗരത്തിലെത്തുന്ന സ്ത്രീകൾക്ക് ആശ്വസിക്കാം… ഇനി സർക്കാർ ഹോസ്റ്റലുണ്ട് താമസിക്കാൻ
Working Women's HostelsImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 25 Jul 2025 19:04 PM

തിരുവനന്തപുരം: തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ താമസസൗകര്യം ഒരുക്കാൻ കേരളത്തിൽ 10 പുതിയ വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ വരുന്നു. വനിത ശിശു വികസന വകുപ്പാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഇതിൽ 6 ഹോസ്റ്റലുകളുടെ നിർമ്മാണത്തിനുള്ള വർക്ക് ഓർഡർ ഇതിനോടകം നൽകി കഴിഞ്ഞു. ബാക്കിയുള്ളവരുടെ വർക്ക് ഓർഡർ ഉടൻ നൽകും..

ഹോസ്റ്റലുകൾ എവിടെയെല്ലാം

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 633 ബെഡ് കൂടിയാണ് ഈ ഹോസ്റ്റലുകൾ നിർമ്മിക്കുന്നത്. അവയുടെ സ്ഥലങ്ങളും ഏകദേശം ചിലവും ഇങ്ങനെയാണ്.

  • ഇടുക്കി: ചെറുതോണി (12.10 കോടി), വാഴത്തോപ്പ് (10.64 കോടി)
  • ആലപ്പുഴ: മാവേലിക്കര (12.28 കോടി), പടനാട് (12.27 കോടി)
  • കണ്ണൂർ: മട്ടന്നൂർ (14.44 കോടി)
  • കോഴിക്കോട്: കോഴിക്കോട് (14.15 കോടി)
  • പത്തനംതിട്ട: റാന്നി (10.10 കോടി)
  • കോട്ടയം: ഗാന്ധി നഗർ (18.18 കോടി)
  • തൃശൂർ: മുളംകുന്നത്തുകാവ് (13.65 കോടി)
  • തിരുവനന്തപുരം: ബാലരാമപുരം (2.19 കോടി)

 

പദ്ധതിയുടെ ചെലവ്

 

ഹോസ്റ്റലുകളുടെ നിർമ്മാണത്തിനായി ആകെ 120 കോടി രൂപയാണ് ചെലവ് വരും എന്ന് പ്രതീക്ഷിക്കുന്നത്. കേന്ദ്രസർക്കാരിന്റെ എസ് എ എസ് സി ഐ ഫണ്ടിൽനിന്ന് 50 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ വായ്പയായാണ് ഈ തുക ലഭിക്കുക. പദ്ധതിക്കായി ഇതിനോടകം 79.2 0 കോടി രൂപയുടെ ആദ്യ ഗഡു ലഭിച്ചതായി വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ അറിയിച്ചു. ഇത്തരം ഒരു പദ്ധതിക്കായി രാജ്യത്ത് ആദ്യമായി ആവശ്യമുന്നയിച്ചത് കേരളമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഏഴു ഹോസ്റ്റലുകളുടെ നിർമ്മാണ ചുമതല ഹൗസിംഗ് ബോർഡിനും ബാക്കിയുള്ള മൂന്നെണ്ണത്തിന്റെ ചുമതല വനിതാ വികസന കോർപ്പറേഷനും ആണ്. ഈ ഹോസ്റ്റലുകൾ തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതവും ചിലവ് കുറഞ്ഞതുമായ താമസസൗകര്യം ഉറപ്പാക്കും.