AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kochi metro Special service: കൊച്ചി മെട്രോ ഇന്നും നാളെയും സ്പെഷ്യൽ സർവ്വീസ് നടത്തും, സമയക്രമം ഇങ്ങനെ

Maha Shivaratri 2026 Special Metro train service: ഭക്തജനങ്ങളുടെ തിരക്ക് പരിഗണിച്ച് മെട്രോ സ്റ്റേഷനുകളിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും അധിക കൗണ്ടറുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

Kochi metro Special service: കൊച്ചി മെട്രോ ഇന്നും നാളെയും സ്പെഷ്യൽ സർവ്വീസ് നടത്തും, സമയക്രമം ഇങ്ങനെ
Kochi Metro (1)Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 15 Feb 2026 | 06:50 AM

കൊച്ചി: മഹാശിവരാത്രി പ്രമാണിച്ച് ആലുവ മണപ്പുറത്തേക്ക് എത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം കൊച്ചി മെട്രോ സർവീസ് സമയം നീട്ടി. ശിവരാത്രി ദിവസമായ ഞായറാഴ്ചയും, ബലിതർപ്പണം കഴിഞ്ഞ് മടങ്ങുന്നവർക്കായി തിങ്കളാഴ്ച പുലർച്ചെയുമാണ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് തൃപ്പൂണിത്തുറ ടെർമിനലിൽ നിന്നുള്ള അവസാന സർവീസ് രാത്രി 11:30-ന് പുറപ്പെടും. തിങ്കളാഴ്ച ബലിതർപ്പണം കഴിഞ്ഞ് മടങ്ങുന്നവർക്കായി ആലുവയിൽ നിന്ന് പുലർച്ചെ 4 മണിക്ക് സർവീസ് ആരംഭിക്കും.

Also Read – ഇന്ന് മഹാശിവരാത്രി, പിതൃതർപ്പണ പുണ്യം തേടി ജനലക്ഷങ്ങൾ തർപ്പണം ചെയ്യും

പുലർച്ചെ 4 മുതൽ 6 വരെ ഓരോ 30 മിനിറ്റ് ഇടവേളകളിൽ സർവീസ് ഉണ്ടായിരിക്കും. 6 മണിക്ക് ശേഷം പതിവ് ടൈംടേബിൾ പ്രകാരം ട്രെയിനുകൾ ഓടും എന്നാണ് വിവരം. കൂടാതെ ഭക്തജനങ്ങളുടെ തിരക്ക് പരിഗണിച്ച് മെട്രോ സ്റ്റേഷനുകളിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും അധിക കൗണ്ടറുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

സ്ഥിരം സമയം രാത്രി 11 വരെ നീട്ടി

 

ശിവരാത്രി സ്പെഷ്യൽ ക്രമീകരണങ്ങൾക്ക് പുറമെ, കൊച്ചി മെട്രോയുടെ സാധാരണ സർവീസ് സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. യാത്രക്കാരുടെ വർധനവ് പരിഗണിച്ച് ഞായറാഴ്ച മുതൽ എല്ലാ ദിവസവും രാത്രി 11 മണി വരെ മെട്രോ സർവീസ് ഉണ്ടായിരിക്കും. ആലുവ, തൃപ്പൂണിത്തുറ എന്നീ രണ്ട് ടെർമിനലുകളിൽ നിന്നും അവസാന ട്രെയിൻ രാത്രി 11-ന് പുറപ്പെടും.

Follow Us