AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Daughter Assaults Mother: ഫേസ് ക്രീം മാറ്റിവെച്ചതിന് തർക്കം; എറണാകുളത്ത് കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു; മകൾ അറസ്റ്റിൽ

Mother Brutally Attacked by Daughter: ഇതിനിടെയിൽ കഴുത്തിന് കുത്തിപ്പടിച്ചതിനു ശേഷം കമ്പിപ്പാര കൊണ്ട് അടിച്ച് വാരിയെല്ലൊടിക്കുകയായിരുന്നു. വാരിയെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ നിലവിൽ ചികിത്സയിലാണ് നിവ്യയുടെ അമ്മ.

Daughter Assaults Mother: ഫേസ് ക്രീം മാറ്റിവെച്ചതിന് തർക്കം; എറണാകുളത്ത് കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു;  മകൾ അറസ്റ്റിൽ
NivyaImage Credit source: social media
Sarika KP
Sarika KP | Published: 23 Jan 2026 | 10:20 AM

കൊച്ചി: ഫേസ് ക്രീം മാറ്റി വെച്ചതിന് അമ്മയ്ക്ക് മകളുടെ ക്രൂര മർദനം. കമ്പിപ്പാര കൊണ്ടുള്ള ആക്രമണത്തിൽ അമ്മയുടെ വാരിയെല്ലൊടിഞ്ഞു. സരസു എന്ന 70 വയസുകാരിയെ ആണ് മകൾ 30വയസുകാരി നിവിയ അതിക്രൂരമായി മർദിച്ചത്. എറണാകുളം പനങ്ങാട് ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ നിവ്യയെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിനു ശേഷം ഒളിവിൽ പോയ നിവ്യയെ വയനാട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. പിടിയിലാകുന്ന സമയത്ത് 10 വയസുള്ള കുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. കൂടുതൽ കടുത്ത നടപടികളിലേക്ക് പൊലീസ് കടന്നേക്കുമെന്നാണ് സൂചന. നിവ്യ നിരവധി കേസുകളിൽ പ്രതിയാണ്. ലഹരിക്കേസുകളിലടക്കം പ്രതി ചേർക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

Also Read:ഹൈദരാബാദിലേക്ക് ഇവിടെ നിന്ന് ട്രെയിന്‍ കയറാം; അമൃത് ഭാരത് സ്‌റ്റോപ്പുകള്‍ ഇവ

പണം ആവശ്യപ്പെട്ടും മറ്റും നിരന്തരം വീട്ടിൽ നിവ്യ പ്രശ്നമുണ്ടാക്കാറുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇത്തരത്തിൽ കഴിഞ്ഞ തിങ്കളാഴ്ച ഫെയ്‌സ്‌ക്രീം മാറ്റിവെച്ചത് സംബന്ധിച്ച് അമ്മയുമായി തർക്കമുണ്ടായി. ഇതിനിടെയിൽ കഴുത്തിന് കുത്തിപ്പടിച്ചതിനു ശേഷം കമ്പിപ്പാര കൊണ്ട് അടിച്ച് വാരിയെല്ലൊടിക്കുകയായിരുന്നു. വാരിയെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ നിലവിൽ ചികിത്സയിലാണ് നിവ്യയുടെ അമ്മ.

അതേസമയം പോലീസ് പറയുന്നതിനനുസരിച്ച്ഇവർ നേരത്തെ ഒരു കൊലപാതക കേസിൽ പ്രതിയാണ്. . ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലും ഒരു ലഹരിക്കേസിലും പ്രതിയാണ്. ക്രിമിനൽ പശ്ചാത്തലമാണ് നിവിയക്ക് ഉള്ളതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇതിനു മുൻപും നിവ്യ അമ്മയെ മർദ്ദിച്ചിട്ടുണ്ട്. സംഭവത്തിൽ അമ്മ മുൻപ് പോലീസിൽ പരാതി‌ നൽകിയിരുന്നു.