AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Traffic Restrictions: കേന്ദ്ര പ്രതിരോധമന്ത്രി കൊച്ചിയിൽ; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

Kochi Traffic Restrictions Due to Defense Minister Visit: സന്ദർശനം പ്രമാണിച്ച് നഗരത്തിൽ സമ്പൂർണ ഡ്രോൺ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ് അറിയിച്ചു. രാവിലെ 11 മുതൽ വൈകീട്ട് നാല് വരെയാണ് ഗതാഗത നിയന്ത്രണം.

Traffic Restrictions: കേന്ദ്ര പ്രതിരോധമന്ത്രി കൊച്ചിയിൽ; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 18 Sep 2026 | 07:26 AM

കൊച്ചി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ ഇന്ന് (സെപ്റ്റംബർ 18, വെള്ളിയാഴ്ച) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 11 മുതൽ വൈകീട്ട് നാല് വരെയാണ് ഗതാഗത നിയന്ത്രണം. സന്ദർശനം പ്രമാണിച്ച് നഗരത്തിൽ സമ്പൂർണ ഡ്രോൺ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ് അറിയിച്ചു.

നിയന്ത്രണം എവിടെയെല്ലാം?

നേവൽ ബേസ്, തേവര, അറ്റ്‌ലാന്റിസ്, രവിപുരം, പള്ളിമുക്ക്, ജോസ് ജങ്ഷൻ, ബി.ടി.എച്ച്. റോഡ്, പാർക്ക് അവന്യൂ റോഡ്, ഷൺമുഖം റോഡ്, മറൈൻ ഡ്രൈവ്, ഹൈക്കോടതി ജങ്ഷൻ, ബാനർജി റോഡ്, മാധവ ഫാർമസി, കച്ചേരിപ്പടി, കലൂർ, കലൂർ-പേരണ്ടൂർ റോഡ്, ദേശാഭിമാനി-പുന്നയ്ക്കൽ റോഡ്, ഇടപ്പള്ളി-ചങ്ങമ്പുഴ റോഡ്, ബി.ടി.എസ്. റോഡ്, ഇടപ്പള്ളി മഠം ജങ്ഷൻ, ചങ്ങമ്പുഴ-ബി.ടി.എസ്. ജങ്ഷൻ റോഡ് എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്നാണ് അറിയിപ്പ്. കൂടാതെ, ആലുവ-പാലാരിവട്ടം പി.‍ഡബ്ല്യു.ഡി. റോഡിൽ ഭാഗികമായി ഗതാഗതനിയന്ത്രണമുണ്ടാകും.

ALSO READ: ആലുവയിൽ ‍കാറിനുള്ളിൽ ‍യുവതി മരിച്ച നിലയിൽ , കണ്ടെത്തിയത് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം

ഗതാഗത നിയന്ത്രണം

  1. ആലുവ, കാക്കനാട് ഭാഗത്ത് നിന്ന് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ NH 544 -ൽ നിന്ന് ഇടപ്പള്ളി ഫ്ലൈ ഓവറിന് മുമ്പായി ഇടത്തോട്ട് തിരിഞ്ഞ് Grand Mall -ന് മുന്നിലൂടെ > NH 66 > പാലാരിവട്ടം > വൈറ്റില > കുണ്ടന്നൂർ ജംഗ്ഷൻ > കുണ്ടന്നൂർ പാലം > അലക്സാണ്ടർ പറമ്പിത്തറ പാലം > BOT East Junction > തോപ്പുംപടി വഴി പോകേണ്ടതാണ്.
  2. വൈപ്പിൻ, ബോൾഗാട്ടി, കണ്ടെയ്നർ റോഡ് ഭാഗത്ത് നിന്ന് കലൂർ, ആലുവ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കണ്ടെയ്നർ റോഡ് വഴി യാത്ര ചെയ്യാവുന്നതാണ്.
  3. വൈപ്പിൻ ഭാഗത്ത് നിന്ന് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി ഭാഗത്തേക്ക് പോകുന്നവർ ഫോർട്ട് കൊച്ചി – വൈപ്പിൻ ജങ്കാർ സർവീസ് പരമാവധി ഉപയോഗിക്കുക.
  4. VVIP വാഹനവ്യൂഹം കടന്നുപോകുന്ന വാത്തുരുത്തി ജംഗ്ഷൻ മുതൽ തേവര – M.G. റോഡ് – ബാനർജി റോഡ് – കലൂർ സ്റ്റേഡിയം – പാലാരിവട്ടം വരെയുള്ള റൂട്ടിൽ റോഡരികിലെ പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
  5. ആലുവ, പറവൂർ ഭാഗങ്ങളിൽനിന്ന് ഹൈക്കോടതി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കണ്ടെയ്‌നർ റോഡ് ഉപയോഗിക്കണം.
  6. കാക്കനാടുനിന്ന് ഹൈക്കോടതി ഭാഗത്തേക്ക് പോകുന്നവർ പാലാരിവട്ടം, ഇടപ്പള്ളി ബൈപ്പാസ്, ഇടപ്പള്ളി-ചേരാനെല്ലൂർ റോഡ് വഴി ചേരാനെല്ലൂർ ജങ്ഷനിലെത്തി ഫ്രീ ലെഫ്റ്റെടുത്ത് കണ്ടെയ്‌നർ റോഡിലെത്തി യാത്ര തുടരണം.

English Summary:

Kochi will face traffic restrictions on Friday, September 18, from 11 a.m. to 4 p.m. in connection with Defence Minister Rajnath Singh’s visit. Parking will also be prohibited along the VVIP convoy route from Vathuruthy Junction to Palarivattom, and a complete drone ban will be in effect across the city.

 

Follow Us