Kochi Water Metro: വാട്ടർ മെട്രോയിൽ കാലുകുത്താൻ കഴിയാത്ത തിരക്ക്; ന്യൂ ഇയർ വൈബിന് ഫോർട്ട് കൊച്ചിയെത്താൻ വേറെ വഴിനോക്കണം
Heavy Rush In Kochi Water Metro: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വാട്ടർ മെട്രോയിൽ വൻ തിരക്ക്. ഇതിൻ്റെ വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്.
കൊച്ചി വാട്ടർ മെട്രോയിൽ കനത്ത തിരക്ക്. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ആളുകൾ നഗരത്തിലെ തിരക്കൊഴിവാക്കി യാത്ര ചെയ്യാൻ ശ്രമിക്കുന്നതാണ് വാട്ടർ മെട്രോയിലെ തിരക്കിന് കാരണം. ടിക്കറ്റ് കൗണ്ടറുകളിൽ വളരെ നീണ്ട ക്യൂവാണ് കാണപ്പെടുന്നത്. ഇത് കൊച്ചിനെക്സ്റ്റ് എന്ന ഇൻസ്റ്റഗ്രാം പേജ് പുറത്തുവിട്ടു.
ഫോർട്ട് കൊച്ചി, ഹൈക്കോർട്ട് സ്റ്റേഷനുകളിലാണ് വൻ തിരക്കനുഭവപ്പെടുന്നത്. ക്രിസ്മസ്, ന്യൂ ഇയർ ആഷോഷിക്കാനായി ഫോർട്ട് കൊച്ചിയിലേക്കും തിരികെയും നിരവധി ആളുകൾ യാത്രചെയ്യുന്നുണ്ട്. ഈ സമയത്ത് നഗരത്തിലെ റോഡുകളിലെല്ലാം മണിക്കൂറുകളോളമാണ് ട്രാഫിക് ബ്ലോക്ക്. ഇത് മറികടക്കാനാണ് ആളുകൾ വാട്ടർ മെട്രോയിൽ ഫോർട്ട് കൊച്ചിയിലേക്ക് പോകുന്നത്. എന്നാൽ, ഈ സ്റ്റേഷനുകളിൽ ഇപ്പോൾ അനിയന്ത്രിതമായ തിരക്കാണ്.
Also Read: Happy New Year 2026: തലസ്ഥാനത്തും പാപ്പാഞ്ഞി കത്തും; കൊച്ചി വേണ്ട ന്യൂയറിന് കോവളം മതി
സ്റ്റേഷന് പുറത്തേക്ക് വരെ നീളുന്ന ക്യൂ ആണ് ഈ സ്റ്റേഷനുകളിൽ കാണുന്നത്. ടിക്കറ്റ് സ്കാനിങ് ഗേറ്റുകൾക്ക് മുന്നിലും നീണ്ട ക്യൂ ഉണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ മതിയായ സംവിധാനങ്ങൾ ഇവിടെയില്ലെന്നും ഡിസ്പ്ലേ ബോർഡുകൾ പ്രവർത്തനരഹിതമല്ലാത്തത് ആളുകൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും കൊച്ചിനെക്സ്റ്റിൻ്റെ പേജിൽ ആരോപിക്കുന്നു.
ക്രിസ്മസ്, പുതുവത്സര സമയത്ത് ഫോർട്ട് കൊച്ചിയിലാണ് എറണാകുളം ജില്ലയിൽ തന്നെ ഏറ്റവും വലിയ ആഘോഷം നടക്കാറുള്ളത്. പുതുവർഷം പിറക്കുമ്പോൾ പപ്പാഞ്ഞിയെ കത്തിക്കുന്നതും ക്രിസ്മസ് മരം പ്രകാശിക്കുന്നതും കാണാൻ ആയിരങ്ങളാണ് എത്തുന്നത്. ക്രിസ്മസ് അവസാന ആഴ്ച തന്നെ ഇവിടെ അലങ്കാരങ്ങളും ആഘോഷവും തുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ കൊച്ചി ബിനാലെയും ഇപ്പോൾ ഫോർട്ട് കൊച്ചിയിൽ നടക്കുന്നുണ്ട്. ഇത് കാണാൻ വിദേശികൾ അടക്കമുള്ളവർ ആശ്രയിക്കുന്ന വാട്ടർ മെട്രോ സ്റ്റേഷനുകളാണ് ഹൈക്കോർട്ടും ഫോർട്ട് കൊച്ചി സ്റ്റേഷനും.
വിഡിയോ കാണാം
View this post on Instagram