Kodiyeri Balakrishnan: കോടിയേരി മരിച്ച ശേഷം പാർട്ടി തിരിഞ്ഞു നോക്കിയില്ല, ഫോൺ വിളിച്ചാൽ പോലും എടുക്കില്ല; സിപിഎമ്മിനെതിരെ തുറന്നടിച്ച് വിനോദിനി
Vinodhini BalaKrishnan Slam CPIM:സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ ലക്ഷ്യം വെച്ചുകൊണ്ടാണ് വിനോദിനി തുറന്നു പറയുന്നതെന്നാണ് സൂചന. സിപിഎം ഉന്നത നേതൃത്വം അവഗണിക്കുന്നു എന്നാണ് വിനോദിനി ആരോപണം ഉന്നയിച്ചത്.ആ നേതാവ് പിണറായി വിജയൻ അല്ല എന്നും വിനോദിനി വ്യക്തമാക്കിയിട്ടുണ്ട്. പിണറായി വിജയനെ ഫോൺ വിളിച്ചാൽ എടുക്കും. അല്ലെങ്കിൽ അദ്ദേഹം തിരിച്ചു വിളിക്കുകയും ചെയ്യും. എന്നാൽ ഒരു പി ബി...............

Vinodhini Balkrishnan And Kodiyeri Balakrishnan
തിരുവനന്തപുരം: സിപിഎം പാർട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി. കോടിയേരി ബാലകൃഷ്ണൻ മരിച്ചതിനുശേഷം ഒന്ന് ഫോൺ വിളിച്ചാൽ പോലും എടുക്കില്ല പി ബി അംഗത്തിൽ നിന്നും നേരിട്ടത് ക്രൂരമായ അവഗണനയാണ് എന്നും വിനോദിനി ആരോപിച്ചു.
അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ ലക്ഷ്യം വെച്ചുകൊണ്ടാണ് വിനോദിനി തുറന്നു പറയുന്നതെന്നാണ് സൂചന. സിപിഎം ഉന്നത നേതൃത്വം അവഗണിക്കുന്നു എന്നാണ് വിനോദിനി ആരോപണം ഉന്നയിച്ചത്. കേരളത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തിയാണ് ആ പി ബി അംഗം എന്നാണ് വിനോദിനി സൂചന നൽകിയത്.
ALSO READ:മാസപ്പടി കേസിൽ ഇനിയെന്ത്? സിഎംആർഎൽ നൽകിയ ഹർജിയിൽ വിധി ഇന്ന്
ആ നേതാവ് പിണറായി വിജയൻ അല്ല
കോടിയേരി ബാലകൃഷ്ണൻ മരിച്ചതിനുശേഷം ഒന്ന് ഫോൺ ചെയ്താൽ പോലും ആ പി ബി അംഗം ഫോൺ എടുക്കാറില്ല. നാലു വർഷത്തിനിടയിൽ ഒരിക്കൽപോലും കുടുംബത്തിന്റെ സൗഖ്യത്തെ കുറിച്ച് അന്വേഷിച്ചിട്ടില്ല. അതേസമയം ആ നേതാവ് പിണറായി വിജയൻ അല്ല എന്നും വിനോദിനി വ്യക്തമാക്കിയിട്ടുണ്ട്. പിണറായി വിജയനെ ഫോൺ വിളിച്ചാൽ എടുക്കും. അല്ലെങ്കിൽ അദ്ദേഹം തിരിച്ചു വിളിക്കുകയും ചെയ്യും. എന്നാൽ ഒരു പി ബി അങ്കം മാത്രം കടുത്ത അവഗണനയാണ് നൽകിയത് എന്ന് വിനോദിനി കുറ്റപ്പെടുത്തി. പച്ചക്കുതിരയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഈ വെളിപ്പെടുത്തൽ. എന്നാൽ ഈ വിഷയത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ ഇല്ല എന്നാണ് വിനോദിയുടെ പ്രതികരണം.
നാലുവർഷത്തിനുശേഷം പ്രതികരണം
അതേസമയം കോടിയേരി ബാലകൃഷ്ണൻ മരിച്ച നാല് വർഷത്തിനുശേഷമാണ് കുടുംബം പാർട്ടിക്കെതിരെ ആരോപണവുമായി എത്തുന്നത്. കോടിയേരി ബാലകൃഷ്ണൻ മരിച്ച സമയത്ത് തന്നെ പാർട്ടി അദ്ദേഹത്തെ അവഗണിച്ചു എന്ന രീതിയിൽ പ്രതികരണങ്ങൾ എത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ കുടുംബം തന്നെ നേരിട്ട് പ്രതികരിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിനുശേഷം പാർട്ടി നേതൃത്വത്തിലുള്ളവരുടെ സമീപനം എപ്രകാരമായിരുന്നു എന്ന ചോദ്യത്തിനായിരുന്നു അവർ പ്രതികരണം നടത്തിയത്.
നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ ആരും തന്നെ പാർട്ടിയിൽ നിന്നും തങ്ങളെ ബന്ധപ്പെട്ടിട്ടില്ല എന്നും നീ ഒക്കെ ആണോ ഞങ്ങളൊക്കെ കൂടെയുണ്ട് എന്ന് പോലും ആരും പറയാൻ തുനിഞ്ഞില്ല എന്നും വിനോദിനി കുറ്റപ്പെടുത്തി. എന്നാൽ സാധാരണ പ്രവർത്തകരെ കുറിച്ച് അല്ല ഈ പരാമർശം എന്നും വലിയ ചില നേതാക്കളെ കുറിച്ചാണ് എന്നും അവർ വ്യക്തമാക്കി. അവരൊന്നും ഇവിടെ വരണമെന്നോ ദുഃഖത്തിൽ പങ്കുചേരണമെന്നോ എന്നല്ല. സ്വന്തം പോക്കറ്റിലുള്ള ഫോണെടുത്ത് ഒന്ന് സംസാരിക്കാൻ പോലും ആർക്കും തോന്നാത്ത ഒരു കാലമായി ഇത് മാറിയോ എന്നാണ് അവർ ചോദിക്കുന്നത്.
ശേഷമാണ് എംവി ഗോവിന്ദനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ചില പരാമർശങ്ങളും വിനോദിനി നടത്തിയത്. പാർട്ടിയിലെ ഒരു പ്രധാന നേതാവിനെ താൻ പലതവണ വിളിച്ചിട്ടും ഫോൺ പോലും എടുത്തില്ല തിരിച്ചു വിളിച്ചതുമില്ല. വ്യക്തിപരമായ കാര്യം സത്യത്തിനോ മറ്റോ ആണ് വിളിക്കുന്നത് എന്ന് കരുതിയിട്ടുണ്ടോ അദ്ദേഹം എന്നാണ് അറിയാത്തത്. ആഭ്യന്തരമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരിയുടെ മരണം നടന്ന നാല് വർഷത്തിനിടയിൽ തനിക്കുണ്ടായ അനുഭവമാണ് ഇത് എന്നും വിനോദിനി പറയുന്നു.
ENGLISH SUMMARY
Kodiyeri Balakrishnan’s wife Vinodini Kodiyeri has lashed out at the CPM party leadership. Vinodini alleged that she was subjected to cruel neglect by the PB member, who did not even pick up her phone calls after Kodiyeri Balakrishnan’s death.