AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kollam Family Court Judge Assault Case: ചവറയിലെ കുടുംബ കോടതി ജഡ്ജിക്കെതിരെ ലൈംഗികാതിക്രമ പരാതി; അന്വേഷണം ആരംഭിച്ചു

Kollam Family Court Judge Faces Assault Allegations: ഓഗസ്റ്റ് 19നാണ് ജഡ്ജി ഉദയകുമാറിനെതിരെ പരാതി ലഭിക്കുന്നത്. ചേംബറിൽ എത്തിയ വനിതാ കക്ഷിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ജില്ലാ ജഡ്ജിക്കായിരുന്നു യുവതി പരാതി നൽകിയത്.

Kollam Family Court Judge Assault Case: ചവറയിലെ കുടുംബ കോടതി ജഡ്ജിക്കെതിരെ ലൈംഗികാതിക്രമ പരാതി; അന്വേഷണം ആരംഭിച്ചു
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 24 Aug 2025 07:07 AM

കൊല്ലം: കൊല്ലം ചവറയിലെ കുടുംബ കോടതി ജഡ്ജി ഉദയകുമാറിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആദ്യം പരാതിക്കാരിൽ നിന്ന് വിവരം ശേഖരിക്കും. ചവറയിലെ കുടുംബ കോടതിയിൽ വിവാഹമോചന കേസിന് ഹാജരായ യുവതികളോട് അപമര്യാദയായി പെരുമാറിയെന്നതാണ് ജഡ്ജി ഉദയകുമാറിനെതിരായ പരാതി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള റജിസ്ട്രാറാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ ജുഡീഷ്യറി സമർപ്പിക്കുന്ന അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലായിരിക്കും ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി പരിഗണിക്കുക.

ലൈംഗികാതിക്രമ പരാതിയിൽ ആദ്യഘട്ട നടപടി എന്ന നിലയിൽ ജഡ്ജിയെ മറ്റൊരു കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടാണ് ജഡ്ജി ഉദയകുമാറിനെ കൊല്ലം എംഎസിടി കോടതിയിലേക്ക് സ്ഥലം മാറ്റിയത്. സംഭവത്തിൽ കൊല്ലത്തെ ബാർ അസോസിയേഷനിലും രൂക്ഷ വിമർശനങ്ങൾ ഉയരുന്നുണ്ട്.

ഓഗസ്റ്റ് 19നാണ് ജഡ്ജി ഉദയകുമാറിനെതിരെ പരാതി ലഭിക്കുന്നത്. ചേംബറിൽ എത്തിയ വനിതാ കക്ഷിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ജില്ലാ ജഡ്ജിക്കായിരുന്നു യുവതി പരാതി നൽകിയത്. പിന്നീട് ഇത് ഹൈക്കോടതിക്ക് കൈമാറി. തുടർന്ന്, ഓഗസ്റ്റ് 20നാണ് ജഡ്ജിയെ സ്ഥലം മാറ്റിയത്. പരാതിയിൽ ഹൈക്കോടതി അന്വേഷണം തുടരുകയാണ്.

ALSO READ: ‘ക്ഷേത്രങ്ങളിലും പരിസരത്തും രാഷ്ട്രീയ പ്രചാരണം വേണ്ട’; ഹൈക്കോടതി

ഇതുവരെ ആകെ മൂന്ന് പേരാണ് ജഡ്ജി ഉദയകുമാറിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയിട്ടുള്ളത്. വിവാഹ മോചനത്തിന് തയാറായി കുടുംബ കോടതിയിലെത്തുന്ന, മാനസികമായി തളർന്നിരിക്കുന്ന സ്ത്രീകളെ അഭിഭാഷകരാണ് സാധാരണയായി കൗൺസിലിങ്ങിനും മറ്റും വിധേയരാക്കുന്നത്. എന്നാൽ, ജഡ്ജി ഉദയകുമാർ ഇവരെ നേരിട്ട് ചേമ്പറിലേക്ക് വിളിച്ചുവരുത്തുകയും ലൈം​ഗികമായ അതിക്രമത്തിന് ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. പരാതികൾ ലഭിച്ചതോടെ കൊല്ലം ജില്ലാ ജഡ്ജി ഹൈകോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു.