AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

High Court: ‘ക്ഷേത്രങ്ങളിലും പരിസരത്തും രാഷ്ട്രീയ പ്രചാരണം വേണ്ട’; ഹൈക്കോടതി

Political activities in temples: തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകൾക്കാണ് ഇക്കാര്യത്തിൽ നിർദേശം നൽകിയിരിക്കുന്നത്.

High Court: ‘ക്ഷേത്രങ്ങളിലും പരിസരത്തും രാഷ്ട്രീയ പ്രചാരണം വേണ്ട’; ഹൈക്കോടതി
Kerala High courtImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 24 Aug 2025 | 06:40 AM

കൊച്ചി: ക്ഷേത്രങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും രാഷ്ട്രീയ പ്രവർത്തനം വേണ്ടെന്ന് ഹൈക്കോടതി ഉത്തരവ്. എറണാകുളം മരട് സ്വദേശി എൻ. പ്രകാശ് നൽകിയ ഹർജിയിലാണ് ഉത്തരവ്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ പരിപാടികൾക്കായി ക്ഷേത്രങ്ങളോ ക്ഷേത്ര പരിസരങ്ങളോ ഉപയോ​ഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ദേവസ്വം ബോർഡിന് നിർദേശം നൽകി.

മതസ്ഥാപനങ്ങൾ ദുരുപയോ​ഗം ചെയ്യുന്നത് നിരോധിക്കുന്ന 1988ലെ നിയമത്തിലെ നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും ദേവസ്വം ബോർഡിനോട് ആവ
ശ്യപ്പെട്ടു. പാലിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകാനും ഹൈക്കോടതി നിർദേശിച്ചു.

തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകൾക്കാണ് ഇക്കാര്യത്തിൽ നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ALSO READ: രാഹുൽ മാങ്കൂട്ടത്തിൽ അങ്ങ് ഡൽഹിയിലും പെൺകുട്ടികളെ ശല്യം ചെയ്തിരുന്നെന്നു ആനിരാജ, പക്ഷെ ഒത്തില്ല…

അതേസമയം ക്ഷേത്രാചരങ്ങളുമായി ബന്ധപ്പെട്ടല്ലാതെ മറ്റു പരിപാടികളുടെ കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. എന്നാൽ 1988-ലെ നിയമത്തിലെ വകുപ്പ് മൂന്ന്, ക്ഷേത്രപരിസരങ്ങൾ രാഷ്ട്രീയപ്രചാരണത്തിനായി ഉപയോഗിക്കുന്നത് വിലക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി.

കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്രം, ആറ്റിങ്ങൽ ശ്രീ ഇന്ദിലയപ്പൻ ക്ഷേത്രം എന്നിവിടങ്ങളിൽ ഗസൽ ഗായകൻ അലോഷി വിപ്ലവ ഗാനം പാടിയതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. കോഴിക്കോട് തളി ക്ഷേത്രത്തിൽ വിവാഹച്ചടങ്ങിനിടെ എസ്എഫ്‌ഐ സിന്ദാബാദ് എന്ന് വിളിച്ചതും ആറ്റിങ്ങൽ ക്ഷേത്രത്തിൽ കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം നടത്തിയതും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

Follow Us