Kollam ATM Assault Case: എടിഎമ്മിൽ 16-കാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

Assault attempt inside ATM: കുട്ടി പണം എടുക്കാനായി എടിഎമ്മിൽ കയറുന്ന സമയത്ത് അകത്തുണ്ടായിരുന്ന പ്രതി, അവിടെ പണം ഇല്ലെന്ന് പറഞ്ഞ് കുട്ടിയെ അടുത്തുള്ള എസ്ബിഐ എടിഎമ്മിലേക്ക് കൂട്ടികൊണ്ടു പോവുകയായിരുന്നു.

Kollam ATM Assault Case: എടിഎമ്മിൽ 16-കാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

Published: 

23 Aug 2025 06:52 AM

തിരുവനന്തപുരം: എടിഎമ്മിൽ പണമെടുക്കാൻ കയറിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. കൊല്ലം തട്ടാമല സ്വദേശി അനിരുദ്ധനെ(45) ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കെതിരെ പള്ളിക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം മടവൂരിൽ വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ ആണ് സംഭവം. മടവൂർ ജംക്ഷനിൽ ഉള്ള സ്വകാര്യ ബാങ്കിന്റെ എടിഎമ്മിൽ നിന്ന് പണമെടുക്കാൻ എത്തിയ പെൺകുട്ടിയെ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

കുട്ടി പണം എടുക്കാനായി എടിഎമ്മിൽ കയറുന്ന സമയത്ത് അകത്തുണ്ടായിരുന്ന പ്രതി, അവിടെ പണം ഇല്ലെന്ന് പറഞ്ഞ് കുട്ടിയെ അടുത്തുള്ള എസ്ബിഐ എടിഎമ്മിലേക്ക് കൂട്ടികൊണ്ടു പോവുകയായിരുന്നു. പെൺകുട്ടിയോടൊപ്പം എടിഎമ്മിൽ കയറിയ പ്രതി മെഷീനിൽ കാർഡ് ഇട്ട ശേഷം പെൺകുട്ടിയോട് ഭാഷ തിരഞ്ഞെടുക്കാനായി ആവശ്യപ്പെട്ടു. പെൺകുട്ടി എടിഎം മെഷീനിൽ ബട്ടൺ അമർത്തുന്നതിനിടെയാണ് ഇയാൾ പിറകിലൂടെ വന്ന് ലൈംഗികാതിക്രമം നടത്തിയതെന്ന് പോലീസ് പറയുന്നു.

ALSO READ: ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; തിരുവനന്തപുരത്ത് പോലീസുകാരന് കുത്തേറ്റു

പെട്ടെന്ന് അവിടെ നിന്നും ഓടി രക്ഷപ്പെട്ട] പെൺകുട്ടി മാതാവിനോട് വിവരം പേരാണ്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ, സമീപത്ത് ഉണ്ടായിരുന്നവർ പ്രതിയെ തിരിച്ചറിഞ്ഞു. എങ്കിലും, സിസിടിവി പരിശോധിച്ച് പോലീസ് ആളെ സ്ഥിരീകരിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ തന്നെ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ