Kollam Accident: കൊല്ലം ദേശീയപാതയിൽ കെഎസ്ആർടിസിയും കാറും കൂട്ടിയിടിച്ച് അപകടം; നാല് മരണം, ഒരാളുടെ നില ഗുരുതരം
National Highway KSRTC Bus And Car Accident: കാറിലുണ്ടായിരുന്ന തേവലക്കര സ്വദേശികളാണ് അപകടത്തിൽ മരിച്ചത്. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന പത്ത് പേർക്കോളം പരിക്കേറ്റതായാണ് വിവരം. ഇവരെ ഓച്ചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.
കൊല്ലം: ഓച്ചിറ വലിയകുളങ്ങരയ്ക്ക് അടുത്ത് ദേശീയപാതയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കാറും കൂട്ടിയിടിച്ച് വൻ അപകടം (KSRTC Bus And Car Accident). അപകടത്തിൽ നാല് പേർ മരിച്ചതായാണ് വിവരം. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
കാറിലുണ്ടായിരുന്ന തേവലക്കര സ്വദേശികളാണ് അപകടത്തിൽ മരിച്ചത്. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന പത്ത് പേർക്കോളം പരിക്കേറ്റതായാണ് വിവരം. ഇവരെ ഓച്ചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. പ്രാഥമിക നിഗമനം അനുസരിച്ച്, കാറിൻ്റെ ഡ്രൈവർ ഉറങ്ങിപോയതാകാം അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കരുനാഗപ്പള്ളിയിൽനിന്ന് ചേർത്തലയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും എതിർഭാഗത്ത് നിന്ന് വരികയായിരുന്നു കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. നെടുമ്പാശ്ശേരിയിൽനിന്ന് മടങ്ങി വരികയായിരുന്നവരാണ് കാറിലുണ്ടായിരുന്നു. അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നു. ഇതിൽ കുട്ടികളും ഉണ്ടായിരുന്നതായാണ് വിവരം.
അപകടത്തിന് പിന്നാലെ ഓടികൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. എങ്കിലും നാലുപേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.