Kottayam Exorcism: മുടിയിൽ ആണി ചുറ്റി തടിയിൽ തറച്ചു, ശരീരം പൊള്ളിച്ചു, മദ്യം കുടിപ്പിച്ചു ; കോട്ടയത്ത് ആഭിചാരത്തിനിരയായ യുവതിയുടെ വെളിപ്പെടുത്തൽ
Kottayam Exocism Latest: ഒരു ഗ്ലാസിൽ മദ്യം ഒഴിച്ച് വെച്ചു. പിന്നെ 3 വെറ്റില പാക്ക് മഞ്ഞൾ വെള്ളം, ചുവന്ന വെള്ളം ഭസ്മത്തിന്റെ വെള്ളം അങ്ങനെ ഓരോന്നും കൊണ്ടു വച്ചൂ..കാലിന്റെ പാദത്തിൽ പട്ട് നീളത്തിൽ കട്ട് ചെയ്ത് അത് ഉപയോഗിച്ച് എന്റെ കാലിൽ കെട്ടി. ശേഷം ഓരോ മന്ത്രങ്ങൾ
കോട്ടയം: ദുരാത്മാക്കളെ ഒഴിപ്പിക്കാൻ എന്ന പേരിൽ ആഭിചാരക്രിയയ്ക്ക് വിധേയ ആക്കിയ യുവതി നേരിട്ടത് ക്രൂരമായ പീഡനങ്ങൾ. 10 മണിക്കൂറോളം നീണ്ടുനിന്ന ക്രിയയിൽ കുറച്ചു മണിക്കൂറുകളിൽ എന്താണ് സംഭവിക്കുന്നത് എന്ന് പോലും ഓർമ്മയില്ല എന്നാണ് യുവതി പറയുന്നത്. ഭർത്താവും ഭർത്താവിന്റെ അച്ഛനും മന്ത്രവാദിയും ചേർന്നാണ് യുവതിയെ ഉപദ്രവിച്ചതെന്നും വെളിപ്പെടുത്തൽ. സംഭവത്തിൽ ത്തനംതിട്ട പെരുന്തുരുത്തി പന്നിക്കുഴി മാടാച്ചിറ വീട്ടിൽ ശിവദാസ് (54) യുവതിയുടെ ഭർത്താവ് മണർകാട് തിരുവഞ്ചൂർ കൊരട്ടിക്കുന്നേൽ അഖിൽദാസ് (26) ഇയാളുടെ പിതാവ് ദാസ് (55) എന്നിവരാണ് അറസ്റ്റിൽ ആയത്.
യുവതിയുടെ വാക്കുകൾ
രാവിലെ അമ്മയാണ് മന്ത്രവാദിയെ കൊണ്ടുവന്നത്. പുള്ളി രാവിലെ ഒരു പത്തുമണി ഒക്കെ ആകുമ്പോൾ എത്തി രാവിലെ 11 മണിയോടെയാണ് പൂജ ആരംഭിച്ചത്. രാത്രി 10 മണി വരെ പൂജ ഉണ്ടായിരുന്നു. എന്റെ അമ്മയുടെ ചേച്ചി മരിച്ചിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. അവരുടെ ബാധ എന്തോ എന്റെ ശരീരത്തിൽ ഉണ്ട് എന്നും പറഞ്ഞാണ് പൂജ നടത്തിയത്. ഞാനും ഭർത്താവും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് ബാധ ശരീരത്തിൽ ഉള്ളതുകൊണ്ടാണ് എന്നാണ് അമ്മ പറയുക. അയാൾ ഒരു ഗ്ലാസിൽ മദ്യം ഒഴിച്ച് വെച്ചു.
പിന്നെ 3 വെറ്റില പാക്ക് മഞ്ഞൾ വെള്ളം, ചുവന്ന വെള്ളം ഭസ്മത്തിന്റെ വെള്ളം അങ്ങനെ ഓരോന്നും കൊണ്ടു വച്ചാണ് ക്രിയകൾ ആരംഭിച്ചത്. കവടി ഇല്ലായിരുന്നു അതിനുപകരം ബാത്റൂമിൽ ടൈൽസ് ഉപയോഗിച്ചാണ് ഓരോന്നും ചെയ്തത്. അപ്പോൾ ഞാൻ അവനോട് ചോദിച്ചു ഇതു പോലുമില്ലാത്ത ആളാണോ നിങ്ങളുടെ മന്ത്രവാദിയെന്ന്. അവൻ അറിയില്ല എന്നും പറഞ്ഞു. ശേഷം സോഫയിൽ ഇരിക്കാൻ പറഞ്ഞിട്ട് എന്നോട് പ്രാർത്ഥിക്കാൻ പറഞ്ഞു.
ALSO READ: ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരിൽ ആഭിചാരക്രിയ! യുവതിയെ പൊള്ളലേൽപ്പിച്ചു, മദ്യം നൽകി; ക്രൂര പീഡനം
ഞാൻ പ്രാർത്ഥിച്ചു കഴിഞ്ഞശേഷം കാലിന്റെ പാദത്തിൽ പട്ട് നീളത്തിൽ കട്ട് ചെയ്ത് അത് ഉപയോഗിച്ച് എന്റെ കാലിൽ കെട്ടി. ശേഷം ഓരോ മന്ത്രങ്ങൾ ചൊല്ലുവാൻ തുടങ്ങി. അതിനുശേഷം എനിക്ക് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് ഓർമ്മയില്ല. പിന്നെ ബോധം വരുമ്പോൾ എന്റെ മുടിയിൽ ആണ് ചുറ്റി വെച്ചിരിക്കുകയായിരുന്നു. എന്നിട്ട് ഒരു വിറകു കഷണത്തിൽ ആണി വെച്ച് തറച്ചു.
അപ്പോൾ എന്റെ മുടി പോയി. അത് ഞാൻ പറയുകയും ചെയ്തു എന്റെ മുടി പോയി എന്ന്. അപ്പോൾ അയാൾ പറഞ്ഞു ഞാനൊരു മരുന്ന് പറഞ്ഞു തരാം എന്ന്. എന്റെ തലയൊക്കെ പൊള്ളിയിട്ടുണ്ടായിരുന്നു അപ്പോൾ പറഞ്ഞു ഞാൻ വീഡിയോ വലിച്ചു മദ്യം കഴിച്ചു എന്നൊക്കെ. അച്ഛൻ അമ്മ പെങ്ങൾ ഇവരൊക്കെ ആ സമയത്ത് അവിടെ ഉണ്ടായിരുന്നു. ഭർത്താവ് കാലിൽ പിടിക്കുക മാത്രമാണ് ചെയ്തത്. എന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.