Kottayam Medical College: ബിന്ദുവിന്റെ മകന് ജോലി നൽകി സർക്കാർ; നിയമനം ദേവസ്വം ബോർഡിൽ

Bindu's son gets government job: കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഉപയോഗശ‍ൂന്യമായ ശുചിമുറി കെട്ടിടം തകർന്നാണ്‌ ബിന്ദു മരിച്ചത്‌. പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്നവര്‍ക്ക് നന്ദി എന്ന് നവനീത് പ്രതികരിച്ചു. 

Kottayam Medical College: ബിന്ദുവിന്റെ മകന് ജോലി നൽകി സർക്കാർ; നിയമനം ദേവസ്വം ബോർഡിൽ

ബിന്ദുവിന്റെ മകൻ നവനീത് ജോലിയിൽ പ്രവേശിക്കുന്നു

Published: 

13 Oct 2025 14:24 PM

കോട്ടയം: മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൻ നവനീതിന് ജോലി നൽകി സർക്കാർ. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഓവർസീയർ തസ്തികയിലാണ് നിയമനം. നിയമന ഉത്തരവ് ദേവസ്വം മന്ത്രി വി എൻ വാസവൻ കൈമാറി. 2 വർഷത്തെ പ്രൊബേഷൻ കാലാവധി കഴിഞ്ഞ് പ്രൊമോഷൻ ഉൾപ്പെടെയുണ്ടാകും.

ഇന്ന് രാവിലെയാണ് തിരുനക്കരയിലുള്ള തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫീസില്‍ എത്തി നവനീത് ജോലിയില്‍ പ്രവേശിച്ചത്. നിയമന ഉത്തരവ് ഈ മാസം ആദ്യം പുറത്തിറങ്ങിയിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ തങ്ങളോടൊപ്പം നിന്നവര്‍ക്കും ചേര്‍ത്ത് നിര്‍ത്തിയവര്‍ക്കും നന്ദി എന്ന് നവനീത് പ്രതികരിച്ചു. കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഉപയോഗശ‍ൂന്യമായ ശുചിമുറി കെട്ടിടം തകർന്നാണ്‌ ബിന്ദു മരിച്ചത്‌.

അപകടത്തിന് പിന്നാലെ ബിന്ദുവിന്റെ മകള്‍ നവമിയുടെ ചികിത്സ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായവും നല്‍കി. ബിന്ദുവിന്റെ വീടിന്റെ നിര്‍മ്മാണം നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും