Kozhikode Accident: കോഴിക്കോട് വാനും കാറും കൂട്ടിയിടിച്ച് വൻ അപകടം; 3 പേർ മരിച്ചു
Kozhikode Accident: ഇന്ന് പുലർച്ചെ 2: 50 ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ രണ്ടുപേർക്ക്...
Accident (11)
കോഴിക്കോട്: കുന്നമംഗലത്ത് വാനും കാറും കൂട്ടിയടിച്ച് മൂന്ന് പേർ മരിച്ചു. വാനിലെ ഡ്രൈവറും രണ്ട് കാറ് യാത്രക്കാരുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ 2: 50 ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. കുന്നമംഗലം പതിമംഗലത്താണ് സംഭവം ഉണ്ടായത്.
കുന്നമംഗലത്തേക്ക് വരികയായിരുന്ന വാനും കൊടുവള്ളിയിലേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ വെട്ടി പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. വാഹനങ്ങൾ എങ്ങനെയാണ്. തമ്മിൽ കൂട്ടിമുട്ടിയത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.