കോഴിക്കോട് സ്വദേശി ദുബായിൽ കുത്തേറ്റ് മരിച്ചു; സംഭവം വാക്കുതർക്കം പരിഹരിക്കുന്നതിനിടെ

Kozhikode Jaseel Death In Dubai: കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ജസീലിനെ ദുബായ് പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജസീലിനെ കുത്തിയ പ്രതിയും മലയാളിയാണ്. തൊട്ടടുത്ത മുറിയിലുള്ളവർ മദ്യപിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തർക്കത്തിലേക്ക് വഴിവെച്ചതെന്നാണ് റിപ്പോർട്ട്. ജസീലിനൊപ്പം താമസിക്കുന്നവർ മദ്യപാനം ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്.

കോഴിക്കോട് സ്വദേശി ദുബായിൽ കുത്തേറ്റ് മരിച്ചു; സംഭവം വാക്കുതർക്കം പരിഹരിക്കുന്നതിനിടെ

കൊല്ലപ്പെട്ട ജസീൽ

Edited By: 

Arun Nair | Updated On: 24 Apr 2026 | 03:36 PM

ദുബായ്: മലയാളി യുവാവ് ദുബായിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാറിലെ നജാത്ത് മൻസിലിൽ ജസീൽ (32) ആണ് കൊല്ലപ്പെട്ടത്. ദുബായ് അൽഖൂസിലെ അൽമനാർ സെന്ററിന് പിറകിലുള്ള കെട്ടിടത്തിലാണ് ഇന്നാണ് സംഭവം നടക്കുന്നത്. മുറിയിലെ മറ്റ് സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ ജസീലിന് കുത്തേൽക്കുകയായിരുന്നു എന്നാണ് വിവരം.

ALSO READ: ലോറിയിൽ ഓട്ടോറിക്ഷ ഇടിച്ച് അപകടം; ഓട്ടോറിക്ഷ ഡ്രൈവർക്കും സഹോദരിക്കും ദാരു ണാന്ത്യം

കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ജസീലിനെ ദുബായ് പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജസീലിനെ കുത്തിയ പ്രതിയും മലയാളിയാണ്. തൊട്ടടുത്ത മുറിയിലുള്ളവർ മദ്യപിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തർക്കത്തിലേക്ക് വഴിവെച്ചതെന്നാണ് റിപ്പോർട്ട്. ജസീലിനൊപ്പം താമസിക്കുന്നവർ മദ്യപാനം ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്.

തർക്കം നടന്നുകൊണ്ടിരിക്കെ പുറത്തുനിന്ന് ഭക്ഷണം കഴിച്ചെത്തിയ ജസീൽ ഇത് പരിഹരിക്കാനായി സംസാരിക്കുന്നതിനിടെയാണ് മദ്യപാനിയായ മലയാളി കഴുത്തിന് കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്. പോലീസ് എത്തിയാണ് പ്രതിയെ കീഴടക്കിയത്. മൃതദേഹം ദുബായ് റാഷിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലോറിയിൽ ഓട്ടോ ഇടിച്ച് ഡ്രൈവർക്കും സഹോദരിക്കും ദാരു ണാന്ത്യം

പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വാഹനാപകടത്തിൽ 2 മരണം.  ഓട്ടോറിക്ഷയുടെ ഡ്രൈവർ വടശ്ശേരിക്കര സ്വദേശി ഫിലിപ്പ്, സഹോദരി ജിൻസി എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 2-നായിരുന്നു അപകടം. പത്തനംതിട്ട നിന്നും വരികയായിരുന്ന ഓട്ടോ കോന്നി ഭാഗത്തേക്ക് പോയ ലോറിയിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം തെറ്റിയ  ഓട്ടോ ലോറിയിൽ ഇടിക്കുകയായിരുന്നു .  ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

 

 

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ