ലോറിയിൽ ഓട്ടോറിക്ഷ ഇടിച്ച് അപകടം; ഓട്ടോറിക്ഷ ഡ്രൈവർക്കും സഹോദരിക്കും ദാരു ണാന്ത്യം
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഇതുവരെയും ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയായിരുന്നു അപകടം. ഓട്ടോറിക്ഷ പത്തനംതിട്ട കോന്നി ഭാഗത്ത് നിന്നും വരികയായിരുന്നു. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഓട്ടോറിക്ഷ വരി തെറ്റി ലോറിയിലേക്ക് ചെന്ന് ഇടിക്കുകയായിരുന്നു.....
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ലോറിയിൽ ഓട്ടോറിക്ഷ ഇടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. ഓട്ടോറിക്ഷയുടെ ഡ്രൈവറായ വടശ്ശേരിക്കര സ്വദേശിയായ ഫിലിപ്പ്, സഹോദരിയായ ജിൻസി സാലി എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ഓട്ടോറിക്ഷ പത്തനംതിട്ട, കോന്നി ഭാഗത്ത് നിന്നും വരികയായിരുന്നു.
ലോറി കോന്നി ഭാഗത്തേക്ക് ആയിരുന്നു പോകുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഓട്ടോറിക്ഷ വരി തെറ്റി ലോറിയിലേക്ക് ചെന്ന് ഇടിക്കുകയായിരുന്നു എന്നാണ്. ഡ്രൈവർ ആയ ഫിലിപ്പിന്റെ ശരീരത്തിന് മുകളിലേക്ക് വീണ നിലയിൽ ആയിരുന്നു ഓട്ടോറിക്ഷ ഉണ്ടായിരുന്നത്.
ഇരുവരെയും ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തെ തുടർന്ന് മേഖലയിൽ ഗതാഗതം സ്തംഭിച്ചു. കൂടാതെ ആക്സിഡന്റ് നടന്ന മേഖല സ്ഥിരം അപകടങ്ങൾ ഉണ്ടാകുന്ന ഏരിയ ആണെന്നാണ് ലഭിക്കുന്ന വിവരം.
ആർഎസ്എസ് പ്രവർത്തകൻ്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസ്; സിപിഎം പ്രവർത്തകർ കുറ്റക്കാർ
കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ്റെ കൈപ്പത്തി വെട്ടിയ കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ കുറ്റക്കാരന്ന് കോടതി. തെക്കേ കണ്ണോളി വീട്ടിൽ ശ്രീജിത്ത് ( ടെൻഷൻ- ശ്രീജിത്ത് ), ഷൈജു, പി കെ ഷഫീഖ് എന്നിവർക്കാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. കണ്ണൂർ പാണ്ട്യാലമുക്കിലെ റൈജേഷിൻ്റെ കൈപ്പത്തിയാണ് വെട്ടി മാറ്റിയത്. ഷെഫീക്കിനും ഷൈജുവിനും എട്ടുവർഷം വീതം കഠിനതടവും 75000 പിഴയും, ശ്രീജിത്തിന് 14 വർഷം കഠിന തടവും 125000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.