Kozhikode Traffic Control: കോഴിക്കോട്ടുകാരുടെ ശ്രദ്ധയ്ക്ക്; നാളെ നഗരത്തിൽ ഗതാഗത നിയന്ത്രണം, കാരണം ഇത്
Kozhikode Traffic Control Tomorrow: സുരക്ഷ മുന്നിൽ കണ്ടാണ് പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം. നാളെ വൈകിട്ട് 5 മണി മുതൽ പൂർണ്ണ ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. വൈദ്യരങ്ങാടി - രാമനാട്ടുകര - മലാപ്പറമ്പ്, മലാപ്പറമ്പ് - കുന്ദമംഗലം - മടവൂർ എന്നീ റൂട്ടകളിലാണ് ഗതാഗത നിയന്ത്രണമുണ്ടാവുക. ഗതാഗത നിയന്ത്രണമുള്ള പ്രദേശത്ത് ട്രാഫിക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതായിരിക്കും.

Kozhikode Traffic Control
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ കോഴിക്കോട് സന്ദർശനത്തോട് അനുബന്ധിച്ച് ജില്ലയിൽ നാളെ (ഞായറാഴ്ച- സെപ്റ്റംബർ 13) വൈകിട്ട് മുതൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. സുരക്ഷ മുന്നിൽ കണ്ടാണ് പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം. നാളെ വൈകിട്ട് 5 മണി മുതൽ പൂർണ്ണ ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. വൈദ്യരങ്ങാടി – രാമനാട്ടുകര – മലാപ്പറമ്പ്, മലാപ്പറമ്പ് – കുന്ദമംഗലം – മടവൂർ എന്നീ റൂട്ടകളിലാണ് ഗതാഗത നിയന്ത്രണമുണ്ടാവുക.
ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ
വയനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ താമരശ്ശേരി, ബാലുശ്ശേരി, നന്മണ്ട, എരഞ്ഞിപ്പാലം വഴിയാണ് കടത്തിവിടുന്നത്. അതുപോലെ തന്നെ കൊടുവള്ളി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പടനിലം- കളരിക്കണ്ടി -വരട്ട്യാക്ക് -പെരിങ്ങളം- വഴിയാണ് നാളെ നിയന്ത്രണമുള്ള സമയത്ത് പോകേണ്ടത്. മുക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ചെത്തുകടവ് – പെരിങ്ങളം വഴിയും കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ എലത്തൂർ- പാവങ്ങാട്- നടക്കാവ് വഴിയും കടത്തിവിടുന്നതാണ്.
ALSO READ: തിങ്കളാഴ്ച്ച മുതൽ മഴ, ചൂടിനെ മറന്നേക്കൂ; കാലാവസ്ഥ അറിയിപ്പ്
കാലികറ്റ് യൂണിവേഴ്സിറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഇടിമൂഴിക്കൽ- രാമനാട്ടുകര – ഫറോക്ക് – ചെറുവണ്ണൂർ വഴിവേണം കോഴിക്കോട് ടൗണിലേക്ക് പ്രവേശിക്കേണ്ടത്. കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മെഡിക്കൽ കോളേജ് – മുണ്ടിക്കൽ താഴം -കോട്ടാംപറമ്പ- മനത്താനത്ത് റോഡ് വഴി കുന്ദമംഗലം ഭാഗത്തേക്ക് വഴിതിരിച്ചുവിടുമെന്ന് അധകൃതർ അറിയിച്ചു.
മലാപ്പറമ്പ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പൂളക്കടവ് ഇരിങ്ങാടൻ പള്ളി – മുണ്ടിക്കൽ താഴം – കോട്ടാംപറമ്പ – മനത്താനത്ത് റോഡ് വഴി കുന്ദമംഗലം ഭാഗത്തേക്ക് പോകണം. എയർപോർട്ട്- റെയിൽവെ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാർ നേരത്തെ പുറപ്പെടേണ്ടതാണ്. മലാപ്പറമ്പ് മുതൽ കുന്ദമംഗലം -മടവൂർ വരെയുളള റോഡുകളിൽ യാതൊരു വിധ വാഹന പാർക്കിംഗും അനുവദിക്കുന്നതല്ല. വിവിഐപി പാസ്സിംഗ് സമയത്ത് റൂട്ടിൽ ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കുന്നതായിരിക്കുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.
കരന്തൂർ മർക്കസ് സെൻട്രൽ ക്യാമ്പസ്, മടവൂർ സി.എം മഖാം എന്നിവിടങ്ങളിലെ സന്ദർശനത്തോടനുബന്ധിച്ചാണ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നത്. കോഴിക്കോട് നഗരത്തിലേക്കും വയനാട് ഭാഗത്തേക്കും പോകുന്ന യാത്രക്കാരും ദീർഘദൂര സർവീസുകളും ട്രോഫിക് പോലീസ് നിർദ്ദേശിക്കുന്ന മറ്റ് സമാന്തര പാതകൾ ഉപയോഗിക്കേണ്ടതാണ്. ഗതാഗത നിയന്ത്രണമുള്ള പ്രദേശത്ത് ട്രാഫിക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതായിരിക്കും.
English Summary:
Kozhikode Traffic Control Tomorrow september 13 Sunday, Due to Visit of Malaysian Prime Minister. There will be complete traffic restrictions starting from 5 PM tomorrow.