Kerala Weather Update: തിങ്കളാഴ്ച്ച മുതൽ മഴ, ചൂടിനെ മറന്നേക്കൂ; കാലാവസ്ഥ അറിയിപ്പ്
Kerala Weather Latest Forecast: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച് തിങ്കളാഴ്ച്ച മുതലാണ് മഴയ്ക്ക് സാധ്യതയുള്ളത്. 14ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മഴ പെയ്യാൻ സാധ്യത ഇതിനാൽ ഇവിടെ യെല്ലോ അലർട്ടാണ്. 15ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, 16ന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്.
തിരുവനന്തപുരം: കേരളത്തിൽ മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ ചൂട് കൂടുന്നു. വേനലിനെ തോൽപ്പിക്കുന്ന ചൂടാണ് ഇപ്പോൾ സംസ്ഥാനത്തെ മിക്ക ജില്ലകളിലും അനുഭവപ്പെടുന്നത്. ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ടെങ്കിലും, സംസ്ഥാനത്ത് പകൽ സമയത്ത് കടുത്ത ചൂടാണ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ കാലാവസ്ഥ പ്രചവനം അനുസരിച്ച്, കേരളത്തിൽ മഴയുടെ ശക്തി കുറയുകയും വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില ഗണ്യമായി ഉയരുകയും ചെയ്യാനാണ് സാധ്യത. കാലവർഷത്തിൽ ഉണ്ടായ കുറവും എൽനിനോ പ്രതിഭാസവുമാണ് നിലവിലെ ചൂടിന് കാരണം.
വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കുന്നതിനാൽ, സൂര്യാഘാതമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. പ്രതീക്ഷിച്ച അളവിൽ മഴ ലഭിക്കാത്തത് അന്തരീക്ഷത്തിലെ പെട്ടെന്ന് ചൂട് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും താപനില സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ALSO READ: ഇതെന്തൊരു ചൂടാ… പ്രതീക്ഷ തുലാവർഷത്തിൽ; ഇന്നത്തെ കാലാവസ്ഥ
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച് തിങ്കളാഴ്ച്ച മുതലാണ് മഴയ്ക്ക് സാധ്യതയുള്ളത്. 14ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മഴ പെയ്യാൻ സാധ്യത ഇതിനാൽ ഇവിടെ യെല്ലോ അലർട്ടാണ്. 15ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, 16ന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ചൂട് കൂടുമ്പോൾ ശ്രദ്ധിക്കണം
ധാരാളം വെള്ളം കുടിക്കുക: ദാഹമില്ലെങ്കിലും ദിവസവും കുറഞ്ഞത് 2- 3 ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കണം. നിർജ്ജലീകരണം ഒഴിവാക്കാൻ ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം എന്നിവ ഉപയോഗിക്കാം.
നേരിട്ടുള്ള വെയിൽ ഒഴിവാക്കുക: പകൽ 11 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കുക. ഇത് സൂര്യാഘാതത്തിന് കാരണമായേക്കാം.
വസ്ത്രധാരണം: അയഞ്ഞ, നേർത്ത കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
കുട്ടികളും മുതിർന്നവരും: ചൂട് കൂടിനിൽക്കുന്ന സമയത്ത് സ്കൂൾ കുട്ടികൾ, ഗർഭിണികൾ, വയോധികർ എന്നിവർ വെയിലത്ത് ജോലി ചെയ്യുന്നതും കളിക്കുന്നതും ഒഴിവാക്കണം.
English Summary:
Kerala Weather Update and latest forecast, IMD predict no chance of rain and temperature rise across state. Check the current rain status and heat stroke alert in kerala.