Kozhikode Valiyangadi Tragedy: വലിയങ്ങാടി ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞത് നാലു പേര്‍ക്ക്; അത്തോളിയില്‍ രാവിലെ 10 വരെ ഹര്‍ത്താല്‍

Kozhikode Valiyangadi Building Collapse: വലിയങ്ങാടിയില്‍ കെട്ടിടത്തിലെ സ്ലാബുകള്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ നാലായി. ജബ്ബാര്‍, അഷ്‌റഫ്, ബഷീര്‍, വിനോദ് എന്നിവരാണ് മരിച്ചത്. ഒരാള്‍ ചികിത്സയിലാണ്.

Kozhikode Valiyangadi Tragedy: വലിയങ്ങാടി ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞത് നാലു പേര്‍ക്ക്; അത്തോളിയില്‍ രാവിലെ 10 വരെ ഹര്‍ത്താല്‍

അപകടസ്ഥലം പൊലീസ് പരിശോധിക്കുന്നു

Updated On: 

24 Feb 2026 | 06:46 AM

കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിലെ സ്ലാബുകള്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ നാലായി. ജബ്ബാര്‍, അഷ്‌റഫ്, ബഷീര്‍, വിനോദ് എന്നിവരാണ് മരിച്ചത്. ഒരാള്‍ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കെട്ടിടത്തിന് താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണ്‍ കെട്ടിടത്തിലെ സ്ലാബുകളാണ് തകര്‍ന്നത്.

രാവിലെ 11.30-ഓടെയാണ് അപകടമുണ്ടായത്. സംഭവസമയത്ത് ഏഴു പേര്‍ സ്ഥലത്തുണ്ടായിരുന്നു. രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. മറ്റ് അഞ്ച് പേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇതില്‍ നാലു പേരും മരിച്ചു. അപകടത്തിന് തൊട്ടുപിന്നാലെ മറ്റ് തൊഴിലാളികള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. രണ്ട് പേരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാനായി. ഫയര്‍ & റെസ്‌ക്യൂ ഫോഴ്‌സ് എത്തിയശേഷമാണ് ബീമിന് അടിയില്‍ പെട്ട മൂന്നു പേരെ പുറത്തെടുത്തത്.

Also Read: Ranchi Air Ambulance Crash: രാജ്യം നടുങ്ങി! റാഞ്ചിയില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് ഏഴു പേര്‍ക്ക് ദാരുണാന്ത്യം

ആശുപത്രിയില്‍ എത്തിക്കും മുമ്പേ അഷ്‌റഫും ബഷീറും മരിച്ചു. ആശുപത്രിയില്‍ എത്തിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ജബ്ബാറിന്റെ വിയോഗം. ചികിത്സയിലിരിക്കെ വൈകുന്നേരത്തോടെ വിനോദും മരിച്ചു. സംഭവത്തില്‍ കോഴിക്കോട് കോര്‍പറേഷനെതിരെ യുഡിഎഫും എന്‍ഡിഎയും രംഗത്തെത്തി. കോര്‍പറേഷന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ പ്രതികരണം

മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് എന്‍ഡിഎ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ അനിശ്ചിത കാല സമരം നടത്തുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം. മരണപ്പെട്ടവരോടുള്ള ആദരസൂചകമായി ഇന്ന് രാവിലെ 10 വരെ അത്തോളിയില്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ് തീരുമാനം. ബഷീറിന്റെയും, അഷ്‌റഫിന്റെയും ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് നടക്കും. കുനിയില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് ബഷീറിന്റെ ഖബറടക്കം. അഷ്‌റഫിന്റേത് ചീക്കിലോട് ജുമാ മസ്ജിദില്‍ നടക്കും.

Follow Us
Related Stories
Thamarassery Churam: താമരശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് നിരോധനം; നിയന്ത്രണം ബാധകമാകുന്നത് ഇവയ്ക്ക്‌
Kochi Traffic Update: ഇന്നും നാളെയും രാത്രി കൊച്ചി വഴി പോകുന്നവർ ശ്രദ്ധിക്കുക, ​ഗതാ​ഗത നിയന്ത്രണമുണ്ട്… ക്രമീകരണങ്ങൾ ഇങ്ങനെ..
Kerala Weather Alert: വരുന്നു കനത്ത മഴ; കേരള തീരത്ത് ചക്രവാതചുഴി: മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത
Kerala Lottery Result: കിട്ടിയാല്‍ ഒരു കോടി, പോയാല്‍ 50 രൂപ; ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം പുറത്ത്‌
Haripad Newborn baby Issue: കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞ 19കാരിക്ക് മനംമാറ്റം; കുഞ്ഞിനെ വേണം എന്ന് ആവശ്യം
Monsoon Bumper Lottery 2026: കോടികള്‍ കൊണ്ട് അമ്മാനമാടാം; മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിക്ക് എത്ര സമ്മാനങ്ങളാണ്, ടിക്കറ്റ് വിലയും കുറവ്‌
വീട്ടിനുള്ളിലെ ഉറുമ്പുകളെ എങ്ങനെ തുരത്താം?
പൊറോട്ട എങ്ങനെ ഹെൽത്തി ആയി കഴിക്കാം?
പൂരി ഒട്ടും എണ്ണ കുടിക്കില്ല! മാവ് കുഴയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
തടി കുറയണോ? 2 മണി കുരുമുളക് മതി
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം