Kozhikode Bus Accident : കോഴിക്കോട് പോലീസുകാരുമായി പോയ ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Kozhikode Bus Accident : ഇലക്ഷൻ ഡ്യൂട്ടിയിൽ പങ്കെടുത്ത പോലീസുകാരുമായി പോയ ടൂറിസ്റ്റ് ബസ്സും കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ച് 28 പേർക്ക് പരിക്ക് പറ്റിയത്.പുലർച്ചെ 12 30നാണ് സംഭവം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്. ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.

Kozhikode Bus Accident : കോഴിക്കോട് പോലീസുകാരുമായി പോയ ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 26 Apr 2026 | 12:11 PM

കോഴിക്കോട്: ബസ്സും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കൊയിലാണ്ടിക്ക് അടുത്ത് കൊല്ലത്താണ് സംഭവം. ഇലക്ഷൻ ഡ്യൂട്ടിയിൽ പങ്കെടുത്ത പോലീസുകാരുമായി പോയ ടൂറിസ്റ്റ് ബസ്സും കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ച് 28 പേർക്ക് പരിക്ക് പറ്റിയത്.

പുലർച്ചെ 12 30നാണ് സംഭവം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്. ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.

ALSO READ:ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ആറുമാസം പ്രായമായ കുഞ്ഞ് അടക്കം 2 പേര്‍ മരിച്ചു

കൊല്ലത്ത് വാഹനാപകടത്തിൽ 2 പേർ മരിച്ചു

കൊല്ലം കൊട്ടിയത്ത് വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. പരവൂർ സ്വദേശികളായ ചാൾസ്, സാൻജോ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ഇടുക്കിയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ആറുമാസം പ്രായമായ കുഞ്ഞ് അടക്കം രണ്ടുപേർ മരിച്ചു

ഇടുക്കിയിൽ താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. ഇടുക്കി നാരകകാനത്ത് ആണ് സംഭവം ഉണ്ടായത്. മണ്ണത്തൂർ സ്വദേശിയായ സാറാമ്മ ആറുമാസം പ്രായമായ നിക്കു എന്നിവരാണ് അപകടത്തിൽ മരിച്ചത്. ജീപ്പിൽ 12 പേര് ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. പരിക്കേറ്റ ആളുകളെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആണ് റിപ്പോർട്ട്. വൈകിട്ടോടെ ആണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. കൂടാതെ പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം ആണെന്നും വിവരം. നാരകകാനത്ത് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. വിവാഹശേഷം തൊട്ടടുത്തുള്ള വ്യൂ പോയിന്റ് കാണാൻ പോയ കുടുംബം തിരിച് ഇറങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ജീപ്പ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

Follow Us
പല്ലി ദേഹത്ത് വീണാല്‍ മരണമോ അതോ ഭാഗ്യമോ?
മുഖത്ത് വെളിച്ചെണ്ണ പുരട്ടാറുണ്ടോ? ഇതറിയണം
വിട്ടുമാറാത്ത ജലദോഷമാണോ? ഈ വഴികൾ പരീക്ഷിക്കൂ
അടുക്കളയിലെ പാറ്റകളെ എങ്ങനെ ഓടിക്കാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്