AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kseb Thalayazham: ബാറിൽ ബില്ലടക്കാൻ പറഞ്ഞതിന് വൈദ്യുതി കളഞ്ഞു; കെഎസ്ഇബി ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

മദ്യപിച്ച ശേഷം പണം നൽകാതെ പോകാനൊരുങ്ങിയ ഉദ്യോ​ഗസ്ഥനെ ബാർ ജീവനക്കാർ ചോദ്യം ചെയ്തതാണ് പ്രകോപനമായത്. ഇതിൻ്റെ ദേഷ്യത്തിൽ ലൈനും ഓഫ് ചെയ്തു.

Kseb Thalayazham: ബാറിൽ ബില്ലടക്കാൻ പറഞ്ഞതിന് വൈദ്യുതി കളഞ്ഞു; കെഎസ്ഇബി ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ
Represental Image | Credits: PTI
Arun Nair
Arun Nair | Published: 25 Sep 2024 | 08:40 AM

കോട്ടയം: അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറയുന്ന അവസ്ഥയാണ് കോട്ടയത്ത് കഴിഞ്ഞ ദിവസം ഉണ്ടായത്. ബാറിൽ മദ്യപിച്ചതിൻ്റെ ബില്ല് ചോദിച്ച് ദേഷ്യത്തിൽ കെഎസ്ഇബി ജീവനക്കാരൻ 11 കെവി തന്നെ അങ്ങ് ഓഫ് ചെയ്തു. കോട്ടയം തലയാഴം 11 കെവി ഫീഡറാണ് ഓഫ് ചെയ്തത്. സംഭവത്തിൽ എന്തായാലും ഇലക്ട്രിസിറ്റി ബോർഡ് നടപടിയും എടുത്തിട്ടുണ്ട്.

കുറ്റക്കാരായ തലയാഴം ഇലക്ട്രിക്കല്‍‍ സെക്‌ഷനിലെ വര്‍ക്കര്‍‍മാരായ പി വി അഭിലാഷ്, പി സി‌ സലീംകുമാർ, ചേപ്പാട് ഇലക്ട്രിക്കല്‍ സെക്‌ഷനിലെ ഇലക്ട്രിസിറ്റി വര്‍‍ക്കർ പി സുരേഷ് കുമാര്‍‍ എന്നിവരെ പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതിട്ടുണ്ട്.

മദ്യപിച്ച ശേഷം പണം നൽകാതെ പോകാനൊരുങ്ങിയ ഉദ്യോ​ഗസ്ഥനെ ബാർ ജീവനക്കാർ ചോദ്യം ചെയ്തതാണ് പ്രകോപനമായത്. ഇതിൻ്റെ ദേഷ്യത്തിൽ ലൈനും ഓഫ് ചെയ്തു. സംഭവം വിവാദമായതോടെ ചീഫ് വിജിലന്‍സ് ഓഫീസർ അന്വേഷണം നടത്തുകയും ജീവനക്കാരെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ കെഎസ്ഇബി തീരുമാനിക്കുകയായിരുന്നു.

നേരത്തെ ആലപ്പുഴ ജില്ലയിലെ പാണവള്ളിയിലെ വീട്ടില്‍‍ മദ്യപിച്ചെത്തി അതിക്രമം കാട്ടിയെന്ന സ്ത്രീയുടെ പരാതിയിൽ പൂച്ചാക്കല്‍‍ പോലീസ് സുരേഷ് കുമാറിനെതിരെ കേസെടുത്തിരുന്നു.