AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KSEB: ഉത്സവങ്ങളില്‍ കെട്ടുകാഴ്ചകള്‍ക്കും, ഫ്‌ളോട്ടുകള്‍ക്കും നിയന്ത്രണം; ഉത്തരവിറക്കി കെഎസ്ഇബി

Kerala Festival Float Restrictions: വിവിധ ആരാധനാലയങ്ങളിലെ കമ്മിറ്റികളുമായി ചര്‍ച്ച ചെയ്തതിന് ശേഷമാകും ഉത്തരവ് കര്‍ശനമായി നടപ്പിലാക്കുക എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൂറ്റന്‍ കുതിരയും കാളയും തേരും ഉള്‍പ്പെടെയുള്ളവയ്ക്കാണ് കെഎസ്ഇബിയുടെ നീക്കം തിരിച്ചടിയാകുന്നത്.

KSEB: ഉത്സവങ്ങളില്‍ കെട്ടുകാഴ്ചകള്‍ക്കും, ഫ്‌ളോട്ടുകള്‍ക്കും നിയന്ത്രണം; ഉത്തരവിറക്കി കെഎസ്ഇബി
കെഎസ്ഇബിImage Credit source: Kerala State Electricity Board's Facebook
Shiji M K
Shiji M K | Published: 16 Aug 2025 | 09:01 AM

തിരുവനന്തപുരം: ഉത്സവങ്ങളിലെ കെട്ടുകാഴ്ചകള്‍ക്കും ഫ്‌ളോട്ടുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി വൈദ്യുതി വകുപ്പ്. അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. വിദൂര സ്ഥലങ്ങളില്‍ നിന്ന് കെട്ടുകാഴ്ചകളും ഫ്‌ളോട്ടുകളും ഉത്സവത്തിന് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് ചൂണ്ടിക്കാണിച്ച് വൈദ്യുതി വകുപ്പ് ഉത്തരവിറക്കിയതായി മീഡിയ വണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിവിധ ആരാധനാലയങ്ങളിലെ കമ്മിറ്റികളുമായി ചര്‍ച്ച ചെയ്തതിന് ശേഷമാകും ഉത്തരവ് കര്‍ശനമായി നടപ്പിലാക്കുക എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൂറ്റന്‍ കുതിരയും കാളയും തേരും ഉള്‍പ്പെടെയുള്ളവയ്ക്കാണ് കെഎസ്ഇബിയുടെ നീക്കം തിരിച്ചടിയാകുന്നത്.

വിദൂര സ്ഥലങ്ങളില്‍ നിന്ന് വാടക കെട്ടുകാഴ്ചകള്‍ കൊണ്ടുവരുന്നത് പൂര്‍ണമായും ഒഴിവാക്കണം. പകരം ആരാധനാലയങ്ങളുടെ ഏറ്റവും അടുത്ത് നിന്ന് കെട്ടുകാഴ്ചകളും ഫ്‌ളോട്ടുകളും കൊണ്ടുവരാന്‍ ശ്രദ്ധിക്കണം. വാടകയ്‌ക്കെടുത്ത് കൊണ്ടുവരേണ്ട സാഹചര്യമുണ്ടെങ്കില്‍ വൈദ്യുതി ലൈനുകള്‍ അഴിക്കേണ്ട സാഹചര്യം ഒഴിവാക്കി കെട്ടുകാഴ്ചകളുടെ ഉയരം കുറയ്ക്കണം.

മാത്രമല്ല കെട്ടുകാഴ്ചകള്‍ ആരാധനാലയങ്ങളിലേക്ക് കൊണ്ടുവരുന്നതിന് പോലീസിന്റെയും കെഎസ്ഇബിയുടെയും മുന്‍കൂര്‍ അനുമതിയും വാങ്ങിയിരിക്കണം. അനുമതിയില്ലാതെ ഇറക്കുന്ന കെട്ടുകാഴ്ചകള്‍ക്ക് ദുരന്തനിവാരണ നിയമ പ്രകാരം കേസെടുക്കുന്നതാണ്.

Also Read: Kerala Govt vs Governor: സര്‍ക്കാര്‍-ഗവര്‍ണര്‍ പോരില്‍ അയവില്ല, രാജ്ഭവനിലെ ‘അറ്റ് ഹോം’ പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും

വാടക കെട്ടുകാഴ്ചകളാണ് ഉപയോഗിക്കുന്നതെങ്കില്‍ അവ ആരാധനാലയങ്ങളുടെ തൊട്ടടുത്ത് നിന്ന് തന്നെ കെട്ടുകയും ആഘോഷത്തിന് ശേഷം അവ അഴിച്ചെടുത്തതിന് ശേഷം മാത്രം തിരികെ കൊണ്ടുപോകുകയും വേണം. ദീപാലങ്കാരങ്ങള്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Follow Us