സെൽഫിയെടുക്കുന്നതിനിടെ കാൽവഴുതി കുളത്തിൽ വീണു; തൃശൂരിൽ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
Plus One Student Dies : പാടൂക്കാട് ട്യൂഷൻ ക്ലാസിലെ രണ്ട് കൂട്ടുക്കാരുമായി കുളം കാണാൻ എത്തിയതായിരുന്നു എൻവിൻ. തുടർന്ന് കുളത്തിന്റെ സമീപത്ത് നിന്ന് മൂന്ന് പേരും ചേർന്ന് സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു.
തൃശൂർ: കൂട്ടുകാരുമൊത്ത് സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു. തിരൂർ ചെറുവത്തൂർ വീട്ടിൽ ടോണിയുടെയും ജെൽസയുടെയും മകൻ എൻവിൻ സി ടോണിയാണ്(17) മരിച്ചത്. പൂമല ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ് എൻവിൻ.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു മുളങ്കുന്നത്തുകാവ് കല്ല്യേപ്പടി പാലക്കാകുളത്തിൽ വച്ച് അപകടം സംഭവിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് നഗര സഞ്ചയിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ കുളം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തുത്. പാടൂക്കാട് ട്യൂഷൻ ക്ലാസിലെ രണ്ട് കൂട്ടുക്കാരുമായി കുളം കാണാൻ എത്തിയതായിരുന്നു എൻവിൻ. തുടർന്ന് കുളത്തിന്റെ സമീപത്ത് നിന്ന് മൂന്ന് പേരും ചേർന്ന് സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു.
Also Read:താമരശേരിയിലെ പെൺകുട്ടിയുടെ മരണ കാരണം മസ്‌തിഷ്‌ക ജ്വരം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
ഈ സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് വിദ്യാർത്ഥിയെ കരയ്ക്ക് കയറ്റുകയായിരുന്നു. തുടർന്ന് മെഡിക്കല്ഡ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം തിരൂർ സെന്റ് തോമസ് പള്ളിയിൽ സംസ്കരിക്കും. സഹോദരൻ: ഗീവർ.