AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Case Against School Students: നല്ല ഷർട്ടിട്ട് സ്കൂളിലെത്തി, പിന്നാലെ മർദനം; തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ്

Thiruvananthapuram Student Assault Case: ഈ മാസം 12ന് ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുടി വെട്ടാത്തതിനും നല്ല ഷർട്ട് ധരിച്ചുകൊണ്ട് സ്കൂളിൽ എത്തിയതിനെയും ചൊല്ലിയാണ് വിദ്യാർത്ഥികൾക്ക് നേരെ അത്രിക്രമം നടന്നത്. പ്ലസ്ടു വിദ്യാർത്ഥികളാണ് പ്ലസ് വൺ വിദ്യാർത്ഥികളായ രണ്ടുപേരെ ഇതേചൊല്ലി മർദ്ദിച്ചത്.

Case Against School Students: നല്ല ഷർട്ടിട്ട് സ്കൂളിലെത്തി, പിന്നാലെ മർദനം; തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ്
പ്രതീകാത്മക ചിത്രം Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 16 Aug 2025 06:46 AM

തിരുവനന്തപുരം: കല്ലറ മിതൃമ്മല ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിക്ക് നേരെ അക്രമം. സംഭവത്തിൽ നാല് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. സോഷ്യൽ ബാക്ഗ്രൗണ്ട് റെക്കോർഡ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഈ മാസം 12ന് ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുടി വെട്ടാത്തതിനും നല്ല ഷർട്ട് ധരിച്ചുകൊണ്ട് സ്കൂളിൽ എത്തിയതിനെയും ചൊല്ലിയാണ് വിദ്യാർത്ഥികൾക്ക് നേരെ അത്രിക്രമം നടന്നത്. പ്ലസ്ടു വിദ്യാർത്ഥികളാണ് പ്ലസ് വൺ വിദ്യാർത്ഥികളായ രണ്ടുപേരെ ഇതേചൊല്ലി മർദ്ദിച്ചത്. ഇവരുടെ ഷർട്ടുകൾ വലിച്ചുകീറുകയും ചെയ്തതായി പരാതിയുണ്ട്.

സ്കൂൾ പ്രിൻസിപ്പലിനാണ് കേസുമായി ബന്ധപ്പെട്ട് ആദ്യം പരാതി നൽകിയത്. ഇത് പിന്നീട് സ്കൂളിലെ ആന്റി റാഗിങ് കമ്മിറ്റിക്ക് കൈമാറുയും, കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്കെതിരെ പാങ്ങോട് പോലീസ് കേസെടുക്കുകയുമായിരുന്നു. റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറാനാണ് നീക്കം. ബോർഡിന് മുമ്പാകെ വിദ്യാർത്ഥികളെ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

സെൽഫിയെടുക്കുന്നതിനിടെ കാൽവഴുതി കുളത്തിൽ വീണു

കൂട്ടുകാരുമൊത്ത് സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തിരൂർ ചെറുവത്തൂർ വീട്ടിൽ ടോണിയുടെയും ജെൽസയുടെയും മകൻ എൻവിൻ സി ടോണിയാണ്(17) മരിച്ചത്. പൂമല ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ് എൻവിൻ. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.

കഴിഞ്ഞ ശനിയാഴ്ചയാണ് ​ഈ കുളം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തുത്. ട്യൂഷൻ ക്ലാസിലെ രണ്ട് സുഹൃത്തുകൾക്കൊപ്പം കുളം കാണാൻ എത്തിയതായിരുന്നു എൻവിൻ. തുടർന്ന് കുളത്തിന്റെ സമീപത്ത് നിന്ന് മൂന്ന് പേരും ചേർന്ന് സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു.