KSEB TOD: വൈദ്യുതി ഉപയോഗം സൂക്ഷിച്ച് മതി; ഈ സമയത്ത് കൂടുതല്‍ ഉപയോഗിച്ചാല്‍ പണി പാളും
Kerala Electricity Board TOD Metering: ടിഒഡി നടപ്പിലാക്കുന്നതിന് 20 കോടിയിലേറെ രൂപയാണ് കെഎസ്ഇബിക്ക് ചെലവ് വരുന്നത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയുള്ള വൈദ്യുതി ഉപയോഗിക്കുന്നതിന് ഈടാക്കുന്ന നിരക്കില്‍ 10 പത്ത് ശതമാനം ഇളവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വൈകീട്ട് ആറ് മുതല്‍ രാത്രി 10 വരെയുള്ള ഉപയോഗത്തിന് 25 ശതമാനം അധിക നിരക്ക് നല്‍കേണ്ടതായി വരും. നിരക്ക് വര്‍ധനവിന് മുമ്പ് 20 ശതമാനമായിരുന്നു ഇത്.

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളില്‍ നിന്ന് ടിഒഡി അഥവാ ടൈം ഓഫ് ഡേ ഈടാക്കുന്നതിനുള്ള വൈദ്യുതി ബോര്‍ഡിന്റെ പുതിയ തീരുമാനം ബാധിക്കാന്‍ പോകുന്നത് 7.90 ലക്ഷം ആളുകളെയെന്ന് റിപ്പോര്‍ട്ട്. പ്രതിമാസം 250 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരെയാണ് ടിഒഡി ബാധിക്കാന്‍ പോകുന്നത്. വീടുകളില്‍ സ്ഥാപിക്കുന്ന മീറ്ററിന്റെ വാടക ഉപഭോക്താക്കള്‍ തന്നെയാണ് നല്‍കേണ്ടത്.
ടിഒഡി നടപ്പിലാക്കുന്നതിന് 20 കോടിയിലേറെ രൂപയാണ് കെഎസ്ഇബിക്ക് ചെലവ് വരുന്നത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയുള്ള വൈദ്യുതി ഉപയോഗിക്കുന്നതിന് ഈടാക്കുന്ന നിരക്കില്‍ 10 പത്ത് ശതമാനം ഇളവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വൈകീട്ട് ആറ് മുതല്‍ രാത്രി 10 വരെയുള്ള ഉപയോഗത്തിന് 25 ശതമാനം അധിക നിരക്ക് നല്‍കേണ്ടതായി വരും. നിരക്ക് വര്‍ധനവിന് മുമ്പ് 20 ശതമാനമായിരുന്നു ഇത്.
നിലവില്‍ ടിഒഡി ബില്ലിങ്ങില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും പുതിയ നിരക്ക് വര്‍ധനവ് ബാധകമാണ്. ഡിസംബര്‍ അഞ്ചിനായിരുന്നു നേരത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നത്. നിലവില്‍ പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന അഞ്ച് ലക്ഷത്തോളം വീടുകളില്‍ ടിഒഡി മീറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും സ്ലാബ് അനുസരിച്ചാണ് ബില്‍ നല്‍കുന്നത്.
അതേസമയം, ഒരു യൂണിറ്റിന് 16 പൈസയാണ് വൈദ്യുതിക്ക് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഇത് അഞ്ചാം തവണയാണ് സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉയര്‍ത്തുന്നത്. 37 പൈസ ഉയര്‍ത്താനായിരുന്നു കെഎസ്ഇബി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ 16 പൈസ ഉയര്‍ത്തുന്നതിനാണ് അനുമതി നല്‍കിയത്.
Also Read: KSEB Tariff Hike : വീണ്ടും സർക്കാർ വക ഷോക്ക്; സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടി
40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് താരിഫ് വര്‍ധനവ് ബാധകമായിരിക്കില്ല. ഇതോടൊപ്പം അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളെയും വൈദ്യുതി നിരക്ക് ബാധിക്കില്ല. ക്യാന്‍സര്‍ രോഗികള്‍, സ്ഥിരിമായി അംഗവൈകല്യം ബാധിച്ചിട്ടുള്ള ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് 100 യൂണിറ്റ് വരെ താരിഫ് വര്‍ധനവ് ഇല്ല.
കൃഷി ആവശ്യത്തിനായിട്ടുള്ള വൈദ്യുതി ഉപയോഗത്തിന് യൂണിറ്റിന് അഞ്ച് പൈസ ഉയര്‍ത്തിയിട്ടുണ്ട്. ഈ നിരക്ക് വര്‍ധന സംസ്ഥാനത്തെ അഞ്ച് ലക്ഷത്തില്‍ അധികം പേരെയാണ് നേരിട്ട് ബാധിക്കുന്നത്. എന്നാല്‍ വേനല്‍ക്കാലത്ത് സമ്മര്‍ താരിഫായി യൂണിറ്റിന് പത്ത് പൈസ അധികം ഏര്‍പ്പെടുത്തണമെന്നുള്ള കെഎസ്ഇബിയുടെ ആവശ്യം വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തള്ളിയിരിക്കുകയാണ്. അതേസമയം, 2026-27 വര്‍ഷത്തേക്ക് വൈദ്യുതി നിരക്ക് വര്‍ധനവ് ഉണ്ടായിരിക്കില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.