Kerala Government Employees: ലീവ് സറണ്ടർ തെറ്റായി പോയാൽ റദ്ദാക്കാമോ? അവധി നിയമങ്ങൾ, ജീവനക്കാർ അറിയേണ്ടത്…
Kerala Government Employees Leave Rules: സർവീസ് കാലയളവിൽ വിവിധ ആവശ്യങ്ങൾക്കായി പലതരത്തിലുള്ള അവധികൾ പ്രയോജനപ്പെടുത്തേണ്ടിവരാറുണ്ട്. കേരള സർവീസ് ചട്ടങ്ങൾ പാർട്ട് I-ലെ റൂൾ 61 മുതൽ 124 വരെയുള്ള ഭാഗങ്ങളിലാണ് വിവിധ അവധികളെയും അവ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളെയും കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
കേരള സർക്കാർ ജീവനക്കാർക്ക് സർവീസ് കാലയളവിൽ വിവിധ ആവശ്യങ്ങൾക്കായി പലതരത്തിലുള്ള അവധികൾ പ്രയോജനപ്പെടുത്തേണ്ടിവരാറുണ്ട്. കേരള സർവീസ് ചട്ടങ്ങൾ (KSR) പാർട്ട് I-ലെ റൂൾ 61 മുതൽ 124 വരെയുള്ള ഭാഗങ്ങളിലാണ് വിവിധ അവധികളെയും അവ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളെയും കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ജീവനക്കാരും ഓഫീസ് മേധാവികളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില പ്രധാന അവധി ചട്ടങ്ങൾ ഇതാ….
അവധികളുടെ തരംതിരിവ്
സാധാരണ അവധികൾ: ആർജിത അവധി, അർദ്ധവേതന അവധി, പരിവർത്തിത അവധി , ലീവ് നോട്ട് ഡ്യൂ, ശൂന്യവേതന അവധി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പ്രത്യേക അവധികൾ: പ്രസവാവധി, പിതൃത്വ അവധി, ദത്തെടുക്കൽ അവധി, ഡിസബിലിറ്റി ലീവ്, ഹോസ്പിറ്റൽ ലീവ് തുടങ്ങിയവ പ്രത്യേക അവധികളാണ്.
കാഷ്വൽ ലീവ്: അനുബന്ധം 7 പ്രകാരമുള്ള കാഷ്വൽ ലീവ് ഒരു അംഗീകൃത അവധിയായി കണക്കാക്കുന്നില്ല. അതിനാൽ കാഷ്വൽ ലീവ് എടുക്കുന്ന ജീവനക്കാരനെ സേവനത്തിൽ തുടരുന്നയാളായാണ് പരിഗണിക്കുന്നത്.
അവധി അനുവദിക്കുന്നതിലെ വ്യവസ്ഥകൾ
അപേക്ഷ സമർപ്പിക്കുന്ന തീയതിയിലല്ല, മറിച്ച് ജീവനക്കാരൻ യഥാർത്ഥത്തിൽ അവധിയിൽ പ്രവേശിക്കുന്ന തീയതിയിലെ അവധി അർഹതയാണ് പരിഗണിക്കുക. അവധി ഒരു അവകാശമായി ആവശ്യപ്പെടാൻ കഴിയില്ല. സർക്കാർ സേവനത്തിന്റെ അത്യന്താപേക്ഷിതമായ സാഹചര്യങ്ങളിൽ അവധി നിരസിക്കാനോ അനുവദിച്ച അവധി റദ്ദാക്കാനോ റൂൾ 65 പ്രകാരം അധികാരിക്ക് അധികാരമുണ്ട്. എന്നാൽ വ്യക്തമായ കാരണമില്ലാതെ അപേക്ഷ നിരസിക്കാൻ പാടില്ല.
ALSO READ: ശമ്പള കമ്മിഷൻ കാലാവധി നീട്ടുമോ? 6 മാസമായിട്ടും മറുപടി ഇല്ലാതെ സർക്കാർ
ജീവനക്കാരൻ അപേക്ഷിച്ച അവധിയുടെ സ്വഭാവം മാറ്റി മറ്റൊരു അവധി നൽകാൻ അധികാരിക്ക് കഴിയില്ല. ജീവനക്കാരന്റെ അപേക്ഷപ്രകാരം മാത്രമേ മാറ്റം വരുത്താനാകൂ.സ വിരമിക്കലിന് മുന്നോടിയായുള്ള LPR എടുക്കുന്നവരും ദീർഘകാല LWA എടുക്കുന്നവരും അവധിയിൽ പ്രവേശിക്കുന്ന തീയതിക്ക് കുറഞ്ഞത് രണ്ടുമാസം മുമ്പ് അപേക്ഷ നൽകണം. അവധി ഉത്തരവ് ലഭിച്ച ശേഷം മാത്രമേ അവധിയിൽ പ്രവേശിക്കാവൂ.
അവധിക്കാലത്ത് പാലിക്കേണ്ട ചട്ടങ്ങൾ
നിയമനാധികാരിയുടെ മുൻകൂർ അനുമതിയില്ലാതെ അവധിക്കാലത്ത് മറ്റൊരു സേവനത്തിലോ തൊഴിലിലോ ഏർപ്പെടാൻ പാടില്ല. അവധിയിലുള്ള ജീവനക്കാരനെ നിർബന്ധിതമായി തിരികെ വിളിച്ചാൽ വ്യവസ്ഥകൾക്ക് വിധേയമായി യാത്രാബത്ത ലഭിക്കും. ആണെങ്കിൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കില്ല. അവധി അവസാനിക്കുന്നതിന് മുമ്പ്, അവധി അനുവദിച്ച ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിയില്ല. ഒരു ജീവനക്കാരന്റെ വിരമിക്കൽ തീയതിക്ക് ശേഷത്തേക്ക് അവധി അനുവദിക്കാനാവില്ല.
അവധി പരിവർത്തനവും സറണ്ടറും
അനുവദിച്ച അവധി അവസാനിച്ച് ഒരു വർഷത്തിനുള്ളിൽ അപേക്ഷ നൽകിയാൽ നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി മറ്റൊരു അവധിയായി മുൻകാല പ്രാബല്യത്തോടെ മാറ്റാൻ സാധിക്കും. സാധാരണഗതിയിൽ Earned Leave മറ്റൊരു അവധിയായി മാറ്റാൻ കഴിയില്ലെങ്കിലും, വിദേശത്തുള്ള പങ്കാളിയോടൊപ്പം ചേരാൻ മൂന്നുമാസത്തിൽ താഴെ എടുത്ത Earned Leave പിന്നീട് മാറ്റാൻ വ്യവസ്ഥയുണ്ട്.
ലീവ് സറണ്ടർ
നോൺ-ഗസറ്റഡ് ജീവനക്കാരുടെ ‘Earned Leave Surrender’ സ്പാർക് മുഖേന ഓൺലൈനാക്കിയിട്ടുണ്ട്. സാങ്കേതിക പിഴവുകൾ കാരണം തെറ്റായി അനുവദിച്ച സറണ്ടർ തുക കൈപ്പറ്റിയിട്ടില്ലെങ്കിൽ, സറണ്ടർ അനുവദിച്ച തീയതി മുതൽ ഒരു മാസത്തിനുള്ളിൽ അപേക്ഷ നൽകി ഒരിക്കൽ റദ്ദാക്കാനും അവധി ലീവ് അക്കൌണ്ടിലേക്ക് തിരികെ ചേർക്കാനും സർക്കാർ അനുമതിയുണ്ട്.
English Summary:
Kerala government employees may need to avail themselves of different types of leave during their service for various personal and official purposes. The Kerala Service Rules, Part I, under Rules 61 to 124, explain the different categories of leave, along with the rules, conditions and procedures governing their eligibility and approval.