AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

KSRTC Vishu Service: ചെന്നൈ മലയാളികൾക്ക് വിഷുവിന് നാട്ടിലെത്താം; ബസ് റൂട്ട്, ടിക്കറ്റ് നിരക്ക് ഇങ്ങനെ

KSRTC Special Fares for Vishu: വിഷു സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ടെങ്കിലും ടിക്കറ്റ് വില സംബന്ധിച്ച് വലിയ വിമർശനം ഉയരുന്നുണ്ട്. പുതുതായി നിരക്കിലിറക്കിയ എസി സ്ലീപ്പർ ബസിലാണ് ഡൈനമിക് പ്രൈസിങ് എന്ന പേരിൽ കൊള്ളനിരക്കാണ് ഈടാക്കുന്നത്. യാത്രസമയം, ടിക്കറ്റ് നിരക്ക്, ബസ് റൂട്ട് തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം....

KSRTC Vishu Service: ചെന്നൈ മലയാളികൾക്ക് വിഷുവിന് നാട്ടിലെത്താം; ബസ് റൂട്ട്, ടിക്കറ്റ് നിരക്ക് ഇങ്ങനെ
KSRTCImage Credit source: KSRTC Facebook
Nithya Vinu
Nithya Vinu | Edited By: Arun Nair | Updated On: 25 Apr 2026 | 05:04 PM

ചെന്നൈ: വിഷുവിന് നാട്ടിലെത്താൻ കാത്തിരിക്കുന്ന ചെന്നൈ മലയാളികൾക്ക് സന്തോഷ വാർത്ത. കെഎസ്ആർടിസി ബസിൽ നാട്ടിലെത്താം. ഏപ്രിൽ 10 (ഇന്ന്) രാത്രി 8.30ന് കിലാമ്പാക്കത്ത് നിന്നാണ് ബസ് പുറപ്പെടുന്നത്. യാത്രസമയം, ടിക്കറ്റ് നിരക്ക്, ബസ് റൂട്ട് തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം….

കെഎസ്ആർടിസി വിഷു യാത്ര

ഏപ്രിൽ 10 രാത്രി 8.30ന് കിലാമ്പാക്കത്ത് നിന്ന് ബസ് പുറപ്പെടും. ഇന്നത്തെ യാത്രയ്ക്ക് 2,456 രൂപയാണ് ടിക്കറ്റ് വില. 11, 13 തീയതികളിൽ 2,179 രൂപയും 12, 14 തീയതികളിൽ 1,640 രൂപയുമാണ് ടിക്കറ്റ് നിരക്ക്. രാത്രി 8.30ന് കിലാമ്പാക്കത്ത് നിന്ന് പുറപ്പെടുന്ന ബസ് ഗുഡുവാഞ്ചേരി, സിംഗപെരുമാൾ കോവിൽ, തിണ്ടിവനം, വില്ലുപുരം, സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ചാലക്കുടി, അങ്കമാലി, വൈറ്റില ഹബ് വഴിയാണ് സർവീസ്.

നാളെ രാവിലെ 8.30ന് സൗത്തിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തും. അതേസമയം, ഏപ്രിൽ 10ന് വൈകിട്ട് 6.30ന് നോൺ എസി സൂപ്പർ ഡീലക്സ് എയർ ബസും സർവീസ് നടത്തുന്നുണ്ട്. വൈകിട്ട് 6.30ന് കിലാമ്പാക്കത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.25ന് എറണാകുളത്ത് എത്തും. 1,261 രൂപയാണ് ടിക്കറ്റ് വില.

ALSO READ: കുണ്ടന്നൂര്‍ ബൈപാസില്‍ പറക്കാം; കൊച്ചി തൊടാതെ ആലപ്പുഴയിലേക്കൊരു യാത്ര

ടിക്കറ്റ് വില കഠിനമാണേ…

വിഷു സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ടെങ്കിലും ടിക്കറ്റ് വില സംബന്ധിച്ച് വലിയ വിമർശനം ഉയരുന്നുണ്ട്. പുതുതായി നിരക്കിലിറക്കിയ എസി സ്ലീപ്പർ ബസിലാണ് ഡൈനമിക് പ്രൈസിങ് എന്ന പേരിൽ കൊള്ളനിരക്കാണ് ഈടാക്കുന്നത്. ഇന്ന് രാത്രി പുറപ്പെടുന്ന എറണാകുളം ബസിന് 5000 രൂപയാണ് ടിക്കറ്റ് നിരക്ക്. തുടർന്നുള്ള ദിവസങ്ങളിൽ 2,000ന് മുകളിലും. രാത്രി 8.30ന് കിലാമ്പാക്കത്ത് നിന്ന് പുറപ്പെടുന്ന ബസിന് 1,640 രൂപയാണ് സാധാരണ ദിവസങ്ങളിലെ നിരക്ക്. എന്നാൽ ഇന്ന് 2,456 രൂപയാണ്.

Follow Us