KTET Order Withdrowel: KTET നിർബന്ധമാക്കിയ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചു, സർക്കാർ അധ്യാപകർക്കൊപ്പം; വിദ്യാഭ്യാസമന്ത്രി
KTET Order Withdrowel: സുപ്രീംകോടതി ഉത്തരവ് കെടെറ്റ് നിർബന്ധമാക്കി ഇപ്പോൾ വീണ്ടും യോഗ്യത പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർയ/എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെടെറ്റ് നിർ
ബന്ധമാക്കിയ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അധ്യാപക സംഘടനകൾ വ്യാപകമായി പ്രതിഷേധിച്ചതിനു പിന്നാലെയാണ് തീരുമാനം.
സുപ്രീംകോടതി ഉത്തരവ് കെടെറ്റ് നിർബന്ധമാക്കി ഇപ്പോൾ വീണ്ടും യോഗ്യത പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട് സുപ്രീംകോടതി ഉത്തരവിന് റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
അധ്യാപക സംഘടന പ്രതിനിധികളുടെ പ്രതിഷേധം വിഷയം മനസ്സിലാക്കാതെയാണെന്നും വെള്ളിയാഴ്ച ഉത്തരവും താൽക്കാലികമായി മരവിപ്പിക്കുന്നതായും വി ശിവൻകുട്ടി വ്യക്തമാക്കി. സർക്കാർ എന്നും അധ്യാപക ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: തൊണ്ടിമുതല്‍ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; കുറ്റക്കാരനെന്ന് കോടതി
സുപ്രീംകോടതി രണ്ടു വർഷത്തെ സമയപരിധി ഇളവ് ചെയ്തിട്ടും KTET ഇല്ലാത്ത അധ്യാപകർക്ക് സ്ഥാനക്കയറ്റം നിഷേധിച്ച സർക്കാരിന്റെ നടപടിയിൽ പ്രതിഷേധവുമായി വിവിധ അധ്യാപക സംഘടനകൾ രംഗത്ത് എത്തിയിരുന്നു. യോഗ്യരവുമായി ബന്ധപ്പെട്ട ഉത്തരവ് അധ്യാപകരിൽ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് സിപിഐ സംഘടനയായ എ കെ എസ് ടി യുയും കുറ്റപ്പെടുത്തിയിരുന്നു.
KTET പരീക്ഷയ്ക്ക് അധ്യാപകർ തയ്യാറെടുക്കവേ സർക്കാർ ഉത്തരവ് പുന പരിശോധിക്കണമെന്ന് സിപിഎം സംഘടനയായ കെ എസ് ടി എ ആവശ്യപ്പെട്ടു. 2025 സെപ്റ്റംബർ ഒന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു സർക്കാർ നടപടി എടുത്തത്.
സെറ്റ്, നെറ്റ്, എംഫിൽ, പിഎച്ച്ഡി, എംഎഡ് എന്നീ ഉന്നത യോഗ്യതകൾ ഉള്ളവർക്ക് കെ-ടെറ്റ് പരീക്ഷയിൽ നൽകിയിരുന്ന ഇളവ് സർക്കാർ റദ്ദാക്കി. പുതിയ തീരുമാനപ്രകാരം ഇത്തരം യോഗ്യതകൾ ഉള്ളവരും അധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് നിർബന്ധമായും നേടിയിരിക്കണം എന്നതാണ് പുതുക്കിയ ഉത്തരവിലെ പ്രധാന മാറ്റം.