Kundara Custody Torture : കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം; പോലീസ് ജീപ്പിൽ മർദ്ദനം സ്ഥിരീകരിച്ച് പരാതിക്കാരി, ക്രൈംബ്രാഞ്ച് അന്വേഷണം

Kundara Custody Torture Death : കൊല്ലത്ത് വിദ്യാർത്ഥികളെ കാണാതായ സംഭവത്തിൽ ചോദ്യം ചെയ്യാൻ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ചികിത്സയിലിരിക്കെ മരണപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിയാദിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി പോലീസ് ജീപ്പിൽ വച്ച് ക്രൂരമായ മർദ്ദനമേറ്റെന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന പരാതി നൽകിയ പെൺകുട്ടി തന്നെ സ്ഥിരീകരിച്ചു.

Kundara Custody Torture : കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം; പോലീസ് ജീപ്പിൽ മർദ്ദനം സ്ഥിരീകരിച്ച് പരാതിക്കാരി, ക്രൈംബ്രാഞ്ച് അന്വേഷണം

പ്രതീകാത്മക ചിത്രം

Updated On: 

28 Jul 2026 | 08:12 AM

കുണ്ടറ: കൊല്ലത്ത് വിദ്യാർത്ഥികളെ കാണാതായ സംഭവത്തിൽ ചോദ്യം ചെയ്യാൻ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ചികിത്സയിലിരിക്കെ മരണപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബസ് ഡ്രൈവറായ കുണ്ടറ സ്വദേശി സിയാദ് ( 36 ) ആണ് പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടശേഷം ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെട്ടത്. സിയാദിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി പോലീസ് ജീപ്പിൽ വച്ച് ക്രൂരമായ മർദ്ദനമേറ്റെന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന പരാതി നൽകിയ പെൺകുട്ടി തന്നെ സ്ഥിരീകരിച്ചു. ഇതോടെ സിയാദിനെ മർദ്ദിച്ചിട്ടില്ല എന്ന പോലീസ് വാദം പൊളിയുകയാണ്.

പോലീസ് കസ്റ്റഡിയിൽ സിയാദിന് മർദ്ദനമേറ്റൊന്നും കുണ്ടറ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ശ്രീജിത്താണ് മർദ്ദിച്ചത് എന്നും പരാതിക്കാരിയായ പെൺകുട്ടി പറയുന്നു. പോലീസ്‌ ജീപ്പിൽ കയറ്റിയതിന് പിന്നാലെ ആയിരുന്നു മർദ്ദനം. ആ സമയത്ത് താനും ജീപ്പിൽ ഉണ്ടായിരുന്നു എന്ന് പരാതിക്കാരി വെളിപ്പെടുത്തിയിട്ടുണ്ട്. കാണാതായ തന്റെ സഹോദരന്റെ കാര്യം ചോദിച്ചായിരുന്നു മർദ്ദനം. തന്റെ ഒപ്പം ഇരുന്ന ശ്രീജിത്ത് പുറകിലെ സീറ്റിലായിരുന്ന സിയാദിനെ കൈകൊണ്ട് മർദ്ദിക്കുകയായിരുന്നു. സിയാദിന്റെ അയൽവാസികളും ഏഴാം ക്ലാസ് വിദ്യാർത്ഥികളുമായ രണ്ടു കുട്ടികളെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജൂൺ 16ന് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. എന്നാൽ പിറ്റേന്ന് കുട്ടികൾ തിരികെ എത്തിയതോടെ സിയാദിനെ വിട്ടയച്ചു.

Also Read: കൂടുതൽ അധ്യാപകർക്ക് പങ്കോ? എം.ഡി.എം.എ കേസിൽ അന്വേഷണം വിപുലമാക്കാൻ എസ്.ഐ.ടി

കസ്റ്റഡിയിൽ വച്ച് സിയാദിന് ക്രൂരമായ മർദ്ദനം ഏറ്റന്ന് നിന്ന് കുടുംബം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കസ്റ്റഡിക്ക് ശേഷം വീട്ടിലെത്തിയ സിയാദിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടി ഒടുവിൽ ആരോഗ്യ നില കൂടുതൽ വഷളായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവിടെ ചികിത്സയിലിരിക്കെയാണ് സിയാദ് മരണപ്പെടുന്നത്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് പ്രാദേശികമായി ഉയർന്നു വന്നിരിക്കുന്നത്. കുണ്ടറ പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് പതിവാണെന്നും വിഷയത്തിൽ നടപടി വേണമെന്നും സിപിഎം ഉൾപ്പെടെ ആവശ്യപ്പെട്ടു.

നിലവിൽ സിയാദിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആരോപണങ്ങൾ അന്വേഷിക്കാൻ ജില്ലാ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. സംഭവത്തിൽ റിപ്പോർട്ട് നേടിയിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഇന്നലെ പ്രതികരിച്ചിരുന്നു. സംഭവത്തിൽ ആരോപണ വിധേയനായ ശ്രീജിത്ത് എന്ന പോലീസുകാരനോട് സിയാദിന്റെ മകൾ ഫോണിൽ വിളിച്ച് സംസാരിക്കുന്നതിന്റെ ശബ്ദരേഖയും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സിയാദിന് ഏറ്റ മർദ്ദനവും തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളും അടിവരയിടുന്നതായിരുന്നു ഈ സംഭാഷണം. സംഭാഷണം പുറത്തുവന്നതോടെയാണ് വിഷയത്തിന്റെ വ്യാപ്തി പുറംലോകം അറിഞ്ഞത്.

English Summary

More details have emerged regarding the death of a young man who passed away while undergoing treatment after being taken into police custody for questioning in connection with the disappearance of students in Kollam. The young woman who had filed the complaint about the missing students confirmed that he was subjected to brutal assault inside the police jeep while being taken to the station.

Follow Us
പൈസ കൊടുത്ത് വാങ്ങേണ്ട, കറ്റാർവാഴ ജെൽ വീട്ടിൽ ഉണ്ടാക്കാം
പല്ല് ബ്രഷ് ചെയ്യാന്‍ എത്ര പേസ്റ്റ് വേണം?
മുറിയിൽ ലക്കി ബാംബൂ വച്ചിട്ടുണ്ടോ? ഇതറിയണം
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറ്റാനുള്ള വഴികളിതാ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി