G Sudhakaran VS CPIM: ആർ നാസറിന് ബൗദ്ധികമായ കഴിവോ കായിക ശേഷിയോ ഇല്ല; അധിക്ഷേപവുമായി ജി സുധാകരൻ

G Sudhakaran Lashes Out at CPIM District Secretary R Nassar: ഈ പോക്കാണെങ്കിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ലഭിക്കില്ല. ഈ തിരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിലും പ്രസംഗിക്കാൻ താൻ പോയിട്ടില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇപ്പോൾ കിട്ടിയ മുന്ന് സീറ്റ് പോലും കിട്ടില്ലായിരുന്നു. ജില്ലയിൽ എഴുന്നേറ്റ് നിൽക്കാൻ പറ്റാത്ത നിലായിൽ പാർട്ടിയുടെ അടിത്തറ തകർന്നുപോയി

G Sudhakaran VS CPIM: ആർ നാസറിന് ബൗദ്ധികമായ കഴിവോ കായിക ശേഷിയോ ഇല്ല; അധിക്ഷേപവുമായി ജി സുധാകരൻ

ജി സുധാകരൻ

Published: 

12 Jul 2026 | 06:57 PM

ആലപ്പുഴയിൽ സി.പി.പിമ്മുമായുള്ള തുറന്ന പോര് രൂക്ഷമായതോടെ സി.പി.എം ജില്ലാ സെക്രട്ടറി ആർ നാസറിനെതിരെ അധിക്ഷേപ പരാമർശവുമായി മുൻ സി.പി.എം നേതാവും അമ്പലപ്പുഴ എം.എൽ.എയുമായ ജി സുധാകരൻ. ആർ നാസർ ജനങ്ങളിൽ നിന്നും പാർട്ടി കമ്മറ്റികളിൽ നിന്നും ഒറ്റപ്പെട്ട നേതാവാണെന്നും അദ്ദേഹത്തിന് പാർട്ടിക്ക് നഷ്ടപ്പെട്ട ജനപിന്തുന തിരികെ കൊണ്ടുവരാനുള്ള ബൗദ്ധികമായ കഴിവോ കായികശേഷിയോ ഇല്ലെന്നും ജി സുധാകരൻ പറഞ്ഞു. സി.പി.എമ്മിനെ വിമർഷിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ജി സുധാകരനെ ജനങ്ങൾ കൈകാര്യം ചെയ്യുമെന്ന് ആർ നാസർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജി സുധാകരൻ.

ആരെങ്കിലും തൻ്റെ നേരെ വിരൽ ചൂണ്ടിയാൽ അതിനുത്തരവാദി സി.പി.എം ജില്ലാ സെക്രട്ടറിയായിരിക്കും. ലോക്സ്ഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ പാർട്ടി തകർന്നു. തിരഞ്ഞെടുപ്പുകളിൽ ജനമാണ് തോൽപ്പിച്ചത്. അത് മനസ്സിലക്കാനുള്ള ബൗദ്ധികമായ കഴിവോ നഷ്ടപ്പെട്ട ജനപിന്തുണ തിരികെ കൊണ്ടുവരാനുള്ള കായിക ശേഷിയോ ആർ നാസറിനോ കൂടെ നടക്കുന്നവർക്കോ ഇല്ല. ആലപ്പുഴ മുനിസിപ്പാലിറ്റി നഷ്ടമായി. ബ്ലോക്ക് പഞ്ചായത്തിൽ 11 സീറ്റുകൾ ഉണ്ടായിരുന്നു. ഇത് വെറും അഞ്ചായി ചുരുങ്ങി. ഒരിക്കലും സി.പി.എം തോൽക്കാത്ത കൈനകരി പഞ്ചായത്തടക്കം നഷ്ടമായി എന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ‘രക്ഷാപ്രവർത്തനത്തിൽ’ എം.ആർ അജിത് കുമാർ തെറിക്കുമോ? ഒടുവിൽ എസ്.ഐ.ടി റിപ്പോർട്ട് സർക്കാരിലേക്ക്

താൻ നടത്തിയ വികസനത്തിൻ്റെ ബലത്തിലാണ് കഴിഞ്ഞ തവണത്തെ എം.എൽ.എ ജയിച്ചത്. തൻ്റെ പിന്തുണ ഇല്ലായിരുന്നു എങ്കിൽ ജയിക്കുമായിരുന്നില്ല. അത് മനസ്സിലാക്കാതെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തോൽപ്പിക്കാൻ ശ്രമിച്ചു എന്ന് കള്ള പരാതി നൽകി. അദ്ദേഹം ഇപ്പോൾ തനിക്കെതിരായി മത്സരിച്ചപ്പോൾ 28,000 വോട്ടിന് തോറ്റു. താൻ സഹായിച്ചതിനാലാണ് അന്ന് ജയിച്ചത് എന്ന് അതിൽ നിന്നും വ്യക്തല്ലേ എന്ന് ജി സുധാകരൻ ചോദിക്കുന്നു. “എന്ത് കണ്ടിട്ടാണ് ഈ ജില്ലാ സെക്രട്ടറി സംസാരിക്കുന്നത്. ജനങ്ങൾ നിങ്ങളെ തിരഞ്ഞെടുപ്പിൽ കൈകാര്യം ചെയ്തു കഴിഞ്ഞു. എൻ്റെ നേരെ ആരെങ്കിലും വിരൽ ചൂണ്ടിയാൽ നാസർ പ്രതിയാകും” അദ്ദേഹം പറഞ്ഞു.

ഇവരി കാണിക്കുന്നതെല്ലാം ആപദ്ധങ്ങളാണെന്നും. ഈ പോക്കാണെങ്കിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും ജി സുധാകരൻ പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിലും പ്രസംഗിക്കാൻ താൻ പോയിട്ടില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇപ്പോൾ കിട്ടിയ മുന്ന് സീറ്റ് പോലും കിട്ടില്ലായിരുന്നു. ജില്ലയിൽ എഴുന്നേറ്റ് നിൽക്കാൻ പറ്റാത്ത നിലായിൽ പാർട്ടിയുടെ അടിത്തറ തകർന്നുപോയിട്ടുണ്ട്. ഈ നിലയിലുള്ള രാഷ്ട്രീയ ഗുണ്ടകൾ പാർട്ടിയുടെ നേതൃത്വത്തിലേക്ക് വന്നതിനാലാണ് താൻ പാർട്ടിവിട്ടതെന്നും ജി സുധാകരൻ വ്യക്തമാക്കി.

English Summary

The political feud within the Alappuzha CPM has escalated, with former MLA G Sudhakaran sharply criticizing District Secretary R Nassar. Sudhakaran stated Nassar lacks the intellect and strength to revive the party after severe electoral defeats, including the Lok Sabha and Kainakari Panchayat, holding him responsible for any future attacks.

Loading...
Unable to load recommendations.
Follow Us
Related Stories
Attappadi Murder :അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ, കണ്ടെത്തിയത് ഭവാനിപ്പുഴയിൽ നിന്ന്
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി