Kerala Weather Update: കേരളത്തിലെ കാലാവസ്ഥയില്‍ മാറ്റം; ജൂലൈ 16 വരെ ഇവര്‍ കരുതിയിരിക്കണം, ശക്തമായ കാറ്റ് വരുന്നു
Kerala Weather Changes as Strong Winds Sweep State, No Rain Likely Till July 16: ജൂലൈ മാസം പതിനഞ്ചാം തീയതി വരെ കേരളത്തിന്റെ ഒരു ഭാഗത്തും ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയില്ല. നേരിയതോ മിതമായതോ ആയ മഴ ഈ ദിവസങ്ങളില്‍ ലഭിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മഴയുടെ അളവില്‍ സംഭവിക്കുന്ന കുറവ് സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാക്കുമെന്ന ആശങ്കയും നിലനില്‍ക്കുകയാണ്.
കോഴിക്കോട്: കേരളക്കര വീണ്ടും കനത്ത ചൂടിലേക്ക്. സംസ്ഥാനത്ത് അടുത്ത ഒരാഴ്ച മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴ പിന്‍വാങ്ങിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടാന്‍ തുടങ്ങി. എന്നാല്‍ മഴയില്ലെങ്കിലും കാറ്റിന്റെ ശക്തിയില്‍ കുറവ് സംഭവിച്ചിട്ടില്ല, അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. മത്സ്യത്തൊഴിലാളികള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
മഴ പോയി
ജൂലൈ മാസം പതിനഞ്ചാം തീയതി വരെ കേരളത്തിന്റെ ഒരു ഭാഗത്തും ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയില്ല. നേരിയതോ മിതമായതോ ആയ മഴ ഈ ദിവസങ്ങളില്‍ ലഭിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മഴയുടെ അളവില്‍ സംഭവിക്കുന്ന കുറവ് സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാക്കുമെന്ന ആശങ്കയും നിലനില്‍ക്കുകയാണ്. എല്‍ നിനോ പ്രതിഭാസമാണ് ഇന്ത്യയില്‍ നിലവില്‍ കാലാവസ്ഥയില്‍ മാറ്റം സംഭവിക്കുന്നതിന് കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും ലഭിക്കുന്ന മഴയില്‍ കുറവുണ്ട്.
മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം
ജൂലൈ 12 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ കിഴക്കന്‍ അറബിക്കടല്‍, വടക്കന്‍ അറബിക്കടല്‍, തെക്ക്-പടിഞ്ഞാറന്‍ അറബിക്കടല്‍, സോമാലിയ, ഒമാന്‍ തീരങ്ങള്‍, വടക്കന്‍ ഗുജറാത്ത് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ജൂലൈ 12 മുതല്‍ 13 വരെ വടക്കന്‍ ആന്ധ്രാപ്രദേശ് തീരം, അതിനോട് ചേര്‍ന്ന സമുദ്ര ഭാഗങ്ങള്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് അറിയിപ്പ്.
ജൂലൈ 14ന് തെക്കന്‍ ശ്രീലങ്കന്‍ തീരം, മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റും ഉണ്ടായേക്കാം.
Also Read: Kerala Weather Update: മഴ മുന്നറിയിപ്പുകൾ മാഞ്ഞു? ഇന്ന് അലർട്ട് എവിടെയെല്ലാം; കാലാവസ്ഥ
ജൂലൈ 15ന് മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ കിഴക്കന്‍ അറബിക്കടല്‍, വടക്കന്‍ അറബിക്കടല്‍, തെക്ക്-പടിഞ്ഞാറന്‍ അറബിക്കടല്‍, സോമാലിയ, ഒമാന്‍ തീരങ്ങള്‍, ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കന്‍ ശ്രീലങ്കന്‍ തീരം, മധ്യ കിഴക്കന്‍-തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ജൂലൈ 14, 15 തീയതികളില്‍ ആന്‍ഡമാന്‍ കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ജൂലൈ 16ന് മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ കിഴക്കന്‍ അറബിക്കടല്‍, വടക്ക്-പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, സോമാലിയ, ഒമാന്‍ തീരങ്ങള്‍, ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കന്‍ ശ്രീലങ്കന്‍ തീരം, അതിനോട് ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.
അതിശക്തമായ കാറ്റ് വരുന്നു
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ജൂലൈ 12ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്.
English Summary
Kerala is expected to witness a change in weather conditions with very strong winds continuing across the state. No district is likely to receive rainfall during this period. Fishermen have been advised to exercise caution due to rough sea conditions until July 16. Residents are also urged to stay alert as strong winds may affect normal activities.