AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran-US Conflict: യുഎസിന് കനത്ത പ്രഹരം; കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ ആക്രമണം, പ്രതികാര നടപടി ശക്തമാകും

Iran Retaliates After Fresh US Attacks, Targets American Bases Across Gulf Region: പ്രതികാര നടപടിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി ജോര്‍ദാനിലെ പ്രിന്‍സ് ഹസ്സന്‍ വ്യോമതാവളത്തിലെ യുഎസ് അടിസ്ഥാന സൗകര്യങ്ങള്‍ സൈന്യം ആക്രമിച്ചതായും ബേസിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററും എംക്യൂ-9 റീപ്പര്‍ ഡ്രോണുകള്‍ക്കുള്ള ഹാംഗറും നശിപ്പിച്ചതായും ഐആര്‍ജിസി പറഞ്ഞു.

Iran-US Conflict: യുഎസിന് കനത്ത പ്രഹരം; കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ ആക്രമണം, പ്രതികാര നടപടി ശക്തമാകും
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Updated On: 12 Jul 2026 | 08:00 PM

ടെഹ്‌റാന്‍: ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം കടുപ്പിച്ച് ഇറാന്‍. തെക്കന്‍ ഇറാനിലെ ആക്രമണത്തിന് പ്രതികാരമായി ജോര്‍ദാന്‍, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി). ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചതിന് പിന്നാലെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ പ്രതികാര നടപടി രൂക്ഷമാക്കിയത്. ഇറാന്റെ ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ക്ക് പരിക്കേറ്റതായി ഖത്തര്‍ അറിയിച്ചു.

ഇറാന്റെ തെക്കന്‍ തീരങ്ങളിലുള്ള നിരവധി സൈനിക കേന്ദ്രങ്ങള്‍ക്കും ആശയവിനിമയ ടവറുകള്‍ക്കും നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയിരുന്നു. പ്രതികാര നടപടിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി ജോര്‍ദാനിലെ പ്രിന്‍സ് ഹസ്സന്‍ വ്യോമതാവളത്തിലെ യുഎസ് അടിസ്ഥാന സൗകര്യങ്ങള്‍ സൈന്യം ആക്രമിച്ചതായും ബേസിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററും എംക്യൂ-9 റീപ്പര്‍ ഡ്രോണുകള്‍ക്കുള്ള ഹാംഗറും നശിപ്പിച്ചതായും ഐആര്‍ജിസി പറഞ്ഞു.

രണ്ടാം ഘട്ടത്തില്‍ ഹോര്‍മുസ് കടലിടുക്കില്‍ നിയമലംഘനം നടത്തിയ കപ്പലിനെയാണ് ഇറാന്‍ ലക്ഷ്യമിട്ടത്. ഹോര്‍മുസ് കടലിടുക്ക് വഴി അനധികൃതമായി സഞ്ചരിച്ചുവെന്ന് ആരോപിച്ചാണ് സൈപ്രസ് രജിസ്റ്റര്‍ ചെയ്ത കണ്ടെയ്‌നര്‍ കപ്പലിന് നേരെ ഐആര്‍ജിസി ആക്രമണം നടത്തിയത്. ഖത്തറിലെ യുഎസ് അല്‍ ഉദൈദ് വ്യോമതാവളത്തിലും ആക്രമണം നടത്തി. കമാന്‍ഡും യുദ്ധവിമാനങ്ങളുടെ അറ്റക്കുറ്റപ്പണികള്‍ നടക്കുന്ന കേന്ദ്രവുമാണ് ആക്രമണത്തില്‍ തകര്‍ത്തത്.

മൂന്നാം ഘട്ടത്തില്‍ ഒമാനി തുറമുഖ നഗരമായ ദുഖ്മിലെ യുംസ് വിമാനവാഹിനിക്കപ്പലുകളുടെ ലോജിസ്റ്റിക്കല്‍ സപ്പോര്‍ട്ട് സെന്ററുകളും ഇന്ധനം നിറയ്ക്കുന്ന പ്ലാറ്റ്‌ഫോമുകളും ഇറാന്‍ തകര്‍ത്തു. ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാനിയന്‍ സൈന്യം കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കും താവളങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയതായും ഐആര്‍ജിസി പറയുന്നു.

Also Read: ഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ 11 ഇന്ത്യക്കാർ; 10 പേരെ രക്ഷപ്പെടുത്തി, കാണാതായ ആൾക്കായി ഊർജ്ജിത തിരച്ചിൽ

കുവൈറ്റിലെ പാട്രിയറ്റ് വ്യോ പ്രതിരോധ സംവിധാനം, തോക്കുകളില്‍ വെടിമരുന്ന് നിറയ്ക്കുന്ന കേന്ദ്രം, യുഎസ് സൈന്യത്തിന്റെ റഡാര്‍ സൈറ്റ് എന്നിവ ഇറാനിയന്‍ കാമികേസ് ഡ്രോണുകള്‍ ആക്രമിച്ചു. ബഹ്‌റൈനിലെ യുഎസ് സൈന്യത്തിന്റെ ആശയവിനിമയ സംവിധാനവും റഡാര്‍ സൈറ്റും തകര്‍ത്തിട്ടുണ്ട്.

ഇറാനെതിരായ ആക്രമണം അമേരിക്ക ഇനിയും ആവര്‍ത്തിച്ചാല്‍ ശക്തമായ മറുപടി ഉണ്ടാകുമെന്ന് ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിദേശികളുടെ നിയമവിരുദ്ധമായ ഇടപെടല്‍ മൂലം ഹോര്‍മുസ് കടലിടുക്കില്‍ ഉടലെടുത്ത അരക്ഷിതാവസ്ഥ കണക്കിലെടുത്ത് പാത അടയ്ക്കുന്നതായും ഇറാന്‍ പറഞ്ഞു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കടലിടുക്ക് അടച്ചിടുിെന്നും മേഖലയിലെ അമേരിക്കയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കുന്നത് വരെ ഒരു കപ്പലിനെയും ഹോര്‍മുസ് വഴി കടത്തിവിടില്ലെന്നും ഇറാന്‍ അറിയിച്ചു.

English Summary

Tensions in the Middle East have escalated after Iran launched retaliatory strikes targeting US military bases in Jordan, Qatar, and Oman following fresh American attacks. The latest developments have raised concerns over a wider regional conflict, with global leaders closely monitoring the situation. Further responses from both Iran and the United States are being watched closely.

Follow Us