AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lali James: ‘പണപ്പെട്ടി’ കണ്ടില്ല; മയപ്പെടുത്തി ലാലി, തൃശ്ശൂർ മേയർ വിവാദത്തിൽ സസ്പെൻഷന് പിന്നാലെ തിരുത്തൽ

Lali james softens up allegations: കോൺഗ്രസിലേക്ക് തന്നെ മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും മരണംവരെ കോൺഗ്രസുകാരിയായി...

Lali James: ‘പണപ്പെട്ടി’ കണ്ടില്ല; മയപ്പെടുത്തി ലാലി, തൃശ്ശൂർ മേയർ വിവാദത്തിൽ സസ്പെൻഷന് പിന്നാലെ തിരുത്തൽ
Lali JamesImage Credit source: Facebook
Ashli C
Ashli C | Updated On: 27 Dec 2025 | 11:50 AM

തൃശ്ശൂർ മേയർ പദവിയുടെ വിവാദത്തിന് തിരികൊളുത്തിയ ലാലി ജെയിംസ് ഇപ്പോൾ ആരോപണങ്ങൾ മയപ്പെടുത്തി. മേയർ പദവിക്ക് പണം കൊടുത്തതായി തനിക്ക് കേട്ടറിവ് മാത്രമാണ് ഉള്ളതെന്ന് കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ് തിരുത്തി പറഞ്ഞു. പണപ്പെട്ടി കണ്ടിട്ടില്ലെന്നും ലാലി മനോരമ ന്യൂസിനോട് പ്രതികരിച്ചു. കോൺഗ്രസിലേക്ക് തന്നെ മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും മരണംവരെ കോൺഗ്രസുകാരിയായി തുടരുമെന്നും ലാലി ജെയിംസ് പറഞ്ഞു. വേർ പദവി കാശ് വാങ്ങി വിറ്റെന്നായിരുന്നു ലാലി ജെയിംസ് ആരോപണം.

ഇതിന് പിന്നാലെ കോൺഗ്രസിൽ നിന്നും ലാലിയെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം തന്നെ സസ്പെൻഡ് ചെയ്ത കോൺഗ്രസ് നടപടിക്കെതിരെയും രൂക്ഷമായ ഭാഷയിലാണ് ലാലി പ്രതികരിച്ചത്. കൃത്യമായ കാര്യങ്ങൾ ഒരാൾ പറയുമ്പോൾ സസ്പെൻഡ് ചെയ്യുകയല്ല വേണ്ടത് വിളിച്ചിരുത്തി സംസാരിക്കാനാണ് ഡിസിസി പ്രസിഡന്റ് മര്യാദ കാണിക്കേണ്ടത് എന്ന് ലാലി ജെയിംസ് പറഞ്ഞു. ഈ സസ്പെൻഷൻ കൊണ്ടൊന്നും പാർട്ടിയിൽ നിന്നും ഓടിപ്പോകില്ലെന്നും സസ്പെൻഷനെ ഭയപ്പെടുന്നില്ലെന്നും പാർട്ടിയോടൊപ്പം തന്നെ ഉറച്ചുനിൽക്കുമെന്നും ലാലി പ്രതികരിച്ചു.

തൃശ്ശൂർ മേയർ സ്ഥാനം നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് ലാലി ജെയിംസിനെ കഴിഞ്ഞദിവസം കോൺഗ്രസ് സസ്പെൻഡ് ചെയ്തത്. ഡോക്ടർ നിജി ജസ്റ്റിൻ മേയർ പദവി കാശ് നൽകി വിറ്റെന്നായിരുന്നു ലാലിയുടെ ആരോപണം. തൃശൂരിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ നിജി ജസ്റ്റിൻ ഇന്നലെയാണ് കോർപറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. ഡിസിസി നേതൃത്വത്തിനെതിരെയായിരുന്നു ലാലിയുടെ ആരോപണം. ഡിസിസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെപിസിസി ലാലിക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. ഡിസിസി നേതൃത്വത്തിനെതിരെയായിരുന്നു ലാലി ആരോപണം ഉന്നയിച്ചു.