AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Local Body Election Result 2025: “പാർട്ടിയെക്കാൾ വലുതാണെന്ന ഭാവമായിരുന്നു”; ആര്യ രാജേന്ദ്രനെ രൂക്ഷമായി വിമർശിച്ച് ഗായത്രി ബാബു

Kerala Local Body Election Result 2025: കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് ആര്യ രാജേന്ദ്രൻ എൽഡിഎഫിന്റെ ആ ജനകീയതയാണ് ഇല്ലാതാക്കിയതെന്ന് ഗായത്രി ബാബു ഫേസ്ബുക്കിലൂടെ ആരോപിച്ചു...

Kerala Local Body Election Result 2025: “പാർട്ടിയെക്കാൾ വലുതാണെന്ന ഭാവമായിരുന്നു”; ആര്യ രാജേന്ദ്രനെ രൂക്ഷമായി വിമർശിച്ച് ഗായത്രി ബാബു
Kerala Local Body Election 2025
ashli
Ashli C | Published: 13 Dec 2025 16:11 PM

തിരുവനന്തപുരം നഗരസഭയിൽ എൽഡിഎഫിന് വമ്പിച്ച പരാജയം നേരിട്ടതിനു പിന്നാലെ മുൻമേയർ ആരാ രാജേന്ദ്രനെതിരെ രൂക്ഷമായ വിമർശനവുമായി കൗൺസിൽ അംഗം ഗായത്രി ബാബു. ആര്യ രാജേന്ദ്രന് പാർട്ടിയെക്കാൾ വലുതാണെന്ന ഭാവം ഉണ്ടായി എന്നാണ് വിമർശിച്ചത്. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് ആര്യാ രാജേന്ദ്രൻ എൽഡിഎഫിന്റെ ജനകീയത ഇല്ലാതാക്കി എന്നും, തിരുവനന്തപുരം ജില്ലയിൽ കോർപ്പറേഷൻ ഒഴികെ ബാക്കി എല്ലാ നഗരസഭകളിലും എൽഡിഎഫിന് ലീഡ് ഉണ്ട്.

ജില്ലാ പഞ്ചായത്ത് നിലനിർത്താനും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും മറ്റു രണ്ടു മുന്നണികൾ അധികം ഭരണസമിതി എൽഡിഎഫിന് ഉണ്ട് എന്നും ഗായത്രി ബാബു പറഞ്ഞു. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് പാർട്ടിയുടെ ജില്ലയിലെ പ്രവർത്തനം സംഘടനാപരമായി മികച്ചതായിരുന്നു എന്നാണ്. എന്നാൽ കോർപ്പറേഷനിൽ എൽഡിഎഫ് വിജയിച്ച വാർഡുകളിൽ ഏകദേശം എല്ലാം വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്.. ജനങ്ങളുടെ ഏറ്റവും അടുത്ത് നിൽക്കുന്ന സംവിധാനമാണ് കോർപ്പറേഷൻ.

ജനങ്ങളോട് ഇഴുകി ചേർന്ന് വേണം പ്രവർത്തനം നടത്താൻ. ഏതു മുക്കിലും സധൈര്യം ഇറങ്ങിച്ചെല്ലാൻ മുൻപുള്ള മേയർമാർക്കും അവരുണ്ടാക്കിയ ടീമിനും കഴിഞ്ഞിരുന്നു എന്നും ഗായത്രി ബാബു. എന്നാൽ കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് ആര്യ രാജേന്ദ്രൻ എൽഡിഎഫിന്റെ ആ ജനകീയതയാണ് ഇല്ലാതാക്കിയതെന്ന് ഗായത്രി ബാബു ഫേസ്ബുക്കിലൂടെ ആരോപിച്ചു. പോസ്റ്റ് വിവാദമായതിനു പിന്നാലെ അത് ഡിലീറ്റ് ചെയ്തു.

അടിസ്ഥാനപരമായ കാര്യങ്ങൾ അവഗണിച്ചുവെന്നും. ഇവയെല്ലാം ഒഴിവാക്കിയിരുന്നെങ്കിൽ ഇത്തരത്തിൽ ഒരു കനത്ത തിരിച്ചടി നേരിടേണ്ടി വരുമായിരുന്നില്ല എന്നും നഗരസഭയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്ന ഗായത്രി ബാബു വിമർശിച്ചു. എന്തായാലും ജനകീയ പ്രവർത്തനങ്ങളിലൂടെ വരുംകാലത്ത് കോർപ്പറേഷൻ പാർട്ടി തിരിച്ചെടുക്കുക തന്നെ ചെയ്യും എന്നും ഗായത്രി ബാബു പറയുന്നു.

അധികാരപരമായി താഴ്ന്ന വരോട് ആരാ രാജേന്ദ്രന് പുച്ഛം ആയിരുന്നു. ആരൊക്കെ കരിയർ ബിൽഡിങ്ങിനുള്ള കോക്കസ്സാക്കി സ്വന്തം ഓഫീസ് മാറ്റിയെന്നും ഗായത്രി ബാബു ഫേസ്ബുക്കിലൂടെ വിമർശിച്ചു. പ്രാദേശിക നേതാക്കളുടെയും സഖാക്കളുടെയും ആവശ്യങ്ങൾ കേൾക്കാനുള്ള പരിഗണന എങ്കിലും കാണിച്ചിരുന്നെങ്കിൽ തിരിച്ചടി ഇത്ര കനത്തിൽ ആകുമായിരുന്നില്ല എന്നാണ് ഗായത്രി പറയുന്നത്.