AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Lemon Price: ‘ചെറു’നാരങ്ങ അല്ല, വിലയിൽ വലുതാ….വൻ കുതിപ്പ്

Lemon Prices Hike in Kerala: ഡിമാൻഡ് കൂടിയതും വരവ് കുറഞ്ഞതുമാണ് വില കുതിക്കാൻ കാരണമായത്. അയൽസംസ്ഥാനങ്ങളായ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും നാരങ്ങ വരവ് കുറഞ്ഞത് വിലയെ ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. കടുത്ത ചൂട് കാരണം ഉൽപാദനം കുറഞ്ഞതും നാരങ്ങവെള്ളത്തിന്റെ ആവശ്യക്കാർ കൂടിയതും വിലയെ സ്വാധീനിച്ചിട്ടുണ്ട്.

Lemon Price: ‘ചെറു’നാരങ്ങ അല്ല, വിലയിൽ വലുതാ….വൻ കുതിപ്പ്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 19 Apr 2026 | 08:29 PM

വേനൽച്ചൂട് കടുത്തതോടെ ചെറുനാരങ്ങ വില ഉയരുന്നു. സംസ്ഥാനത്തെ റീട്ടെയ്ൽ വിപണികളിൽ വില കിലോയ്ക്ക് 160 രൂപ മുതൽ 200 രൂപ വരെയായി വർദ്ധിച്ചു. രണ്ടരകിലോ ചെറുനാരങ്ങ 100 രൂപയ്ക്ക് കിട്ടിയിരുന്നിടത്ത് ഇപ്പോൾ അരക്കിലോയാണ് ലഭിക്കുന്നത്. കഴിഞ്ഞ മാസം 70 രൂപയ്ക്കും 100 രൂപയ്ക്കും ഇടയിലായിരുന്നു വില. ഏപ്രിൽ 14ന് 180 രൂപയായിരുന്നു വിലയെങ്കിൽ 5 ദിവസം പിന്നിടുമ്പോൾ 200 രൂപയിലെത്തി.

ചെറുനാരങ്ങയുടെ ഡിമാൻഡ് കൂടിയതും വരവ് കുറഞ്ഞതുമാണ് വില കുതിക്കാൻ കാരണമായത്. അയൽസംസ്ഥാനങ്ങളായ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും നാരങ്ങ വരവ് കുറഞ്ഞത് വിലയെ ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. കടുത്ത ചൂട് കാരണം ഉൽപാദനം കുറഞ്ഞതും നാരങ്ങവെള്ളത്തിന്റെ ആവശ്യക്കാർ കൂടിയതും വിലയെ സ്വാധീനിച്ചിട്ടുണ്ട്.

ALSO READ: പാലല്ലേ മില്‍മേ…വില കൂട്ടല്ലേ; 6 രൂപ വരെ ഉയരാന്‍ പോകുന്നു

ചെറുനാരങ്ങ വില കൂടിയതോടെ നാരങ്ങാവെള്ളം, സോഡാ സർബത്ത് എന്നിവയുടെ വിലയും പലയിടങ്ങളിലും വർദ്ധിച്ചിട്ടുണ്ട്. പലയിടത്തും നാരങ്ങാ വെള്ളത്തിന് 25 രൂപയപം സോഡാ നാരങ്ങയ്ക്ക് 30 രൂപയ്ക്ക് മുകളിലും നൽകേണ്ട അവസ്ഥയാണ്. വില ഇനിയും കുതിക്കുമെന്നാണ് വിലയിരുത്തൽ. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും കൂടുതൽ ലോഡുകൾ എത്തിയാൽ മാത്രമേ വില കുറയാൻ സാധ്യതയുള്ളൂ.

നാരങ്ങയ്ക്ക് പുറമെ പച്ചക്കറി വിലയും കൂടുന്നുണ്ട്. പച്ചമുളക്, വെണ്ടയ്ക്ക എന്നിവയ്ക്ക് കിലോയ്ക്ക് 20 രൂപയോളം വർദ്ധിച്ചതായാണ് വിവരം. തണ്ണിമത്തനും ഡിമാൻഡിനനുസരിച്ച് വില ഉയരുന്നുണ്ട്. കാലാവസ്ഥ വില്ലനായതോടെ അയൽസംസ്ഥാനങ്ങളിൽ പച്ചക്കറി ഉത്പാദനം കുറഞ്ഞതാണ് വിപണിയിലെ കുതിപ്പിന് കാരണം.

Follow Us